‘ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രം’; തേജസ്വി സൂര്യയെ പുറത്താക്കണമെന്ന് കോൺഗ്രസ്
ബെംഗളൂരു∙ ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രമായി മാറിയെന്ന് യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യയുടെ പരാമർശം വിവാദത്തിൽ. തേജസ്വി സൂര്യയെ ബിജെപി പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബിജെപി അദ്ദേഹത്തെ പുറത്താക്കണം... Sack Him: Congress After BJP MP Tejasvi Surya Says Bengaluru A Terror Hub

ബെംഗളൂരു∙ ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രമായി മാറിയെന്ന് യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യയുടെ പരാമർശം വിവാദത്തിൽ. തേജസ്വി സൂര്യയെ ബിജെപി പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബിജെപി അദ്ദേഹത്തെ പുറത്താക്കണം. തേജസ്വി സൂര്യ ബെംഗളൂരുവിനെ നശിപ്പക്കുകയാണ്. ഇത് ലജ്ജാകരമാണെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ പറഞ്ഞു.
അതേസമയം, തേജസ്വി സൂര്യയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ രംഗത്തെത്തി. എൻഐഎയെ ഇവിടെ കൊണ്ടുവരണമെന്ന് വർഷങ്ങളായി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. അതിനു തയാറായ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അഭിനന്ദനങ്ങൾ. ബെംഗളൂരുവിൽ ഭീകരപ്രവർത്തനങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് തേജസ്വി സൂര്യ പറഞ്ഞതെന്നും യെഡിയൂരപ്പ പറഞ്ഞു.
ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള വാർത്തസമ്മേളനത്തിലാണ് ബെംഗളൂരു ഭീകരതയുടെ കേന്ദ്രമാകുന്നുവെന്ന് തേജസ്വി സൂര്യ പറഞ്ഞത്. അന്വേഷണ ഏജൻസി കണ്ടെത്തിയ ഭീകരവാദ സ്ലീപ്പർ സെല്ലുകളും അറസ്റ്റുകളും ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English Summary: Sack Him: Congress After BJP MP Tejasvi Surya Says Bengaluru A Terror Hub