കൊറോണ വൈറസ് പരത്തിയ ഭീതിയിൽ ഓരോരുത്തർക്കും വീടുകളിൽ ജീവിതം അടച്ചിടേണ്ടി വന്നപ്പോൾ വാർത്തകൾക്കു മാത്രം ഒരു മുടക്കവുമുണ്ടായിരുന്നില്ല. പത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും ചാനലുകളുമെല്ലാം വാർത്തകൾ നിരന്തരം അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരുന്നു... World News Day

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് ലോകമെങ്ങും പരത്തിയ ഭീതിയിൽ നമ്മളിൽ പലർക്കും വീടുകളിൽ ജീവിതം അടച്ചിടേണ്ടി വന്നപ്പോൾ വാർത്തകൾക്കു മാത്രം ഒരു മുടക്കവുമുണ്ടായിരുന്നില്ല. ലോക്ഡൗണിലായവർക്കും കണ്ണും കാതും നാവുമായി ലോകമെങ്ങും മാധ്യമപ്രവർത്തകർ സജീവമായി നിലകൊണ്ടു. ദിനപത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും ടിവി ചാനലുകളുമെല്ലാം വാർത്തകൾ നിരന്തരം അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരുന്നു.

ഒരു തുമ്മൽ, അല്ലെങ്കിലൊരു കരസ്പർശം...ഇവയുടെയറ്റത്ത് വൈറസുണ്ടാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് മാധ്യമ പ്രവർത്തകർ ഓരോ വാർത്താസ്രോതസ്സുകളിലേക്കും ഇറങ്ങിച്ചെന്നത്. അവശ്യസേവനങ്ങൾക്കൊപ്പം മാധ്യമപ്രവർത്തകർക്കും ലോക്ഡൗണിൽ ഇളവുകൾ നൽകി സർക്കാരുകളും ഒപ്പം നിന്നു. 

ADVERTISEMENT

സെപ്റ്റംബർ 28ന് ലോകം വീണ്ടുമൊരു വാർത്താദിനം ആഘോഷിക്കുകയാണ്. വൻകരവ്യത്യാസമില്ലാതെ മഹാമാരിക്കാലത്തെ മാധ്യമപ്രവർത്തനം അതുമായി ബന്ധപ്പെട്ട ഓരോരുത്തർക്കും മുന്നിൽ പുതിയ വെല്ലുവിളികളാണ് സൃഷ്ടിച്ചിരിക്കുന്നത്. അൺ–ലോക്ക്ഡൗണിൽ സമരവും സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും ആരവവും തിരക്കും വീണ്ടും സജീവമാകുന്നതോടെ ഇവിടങ്ങളിലെല്ലാം നിരന്തര സാന്നിധ്യമാകുന്ന മാധ്യമ പ്രവർത്തകർക്ക് ഭീഷണികളേറെ. കേരളത്തിലാകട്ടെ ദിനംപ്രതി കോവിഡ് ബാധിതർ കുതിച്ചു കയറുന്നു, അതിൽ 90 ശതമാനത്തോളം സമ്പർക്കത്തിലൂടെയും!

വാർത്തകളുടെ ഡിജിറ്റൽ വിപ്ലവകാലത്ത് സാധ്യതകളേറെയാണെങ്കിലും ഇതൊന്നുമില്ലാതിരുന്ന മഹാമാരിക്കാലത്തും മാധ്യമപ്രവർത്തനം തളരാതെ പിടിച്ചുനിന്നിട്ടുണ്ട്. കൃത്യമായിപ്പറഞ്ഞാൽ 100 വർഷം മുൻപ്. 1918ലാണ് ബോംബെ തുറമുഖത്തിലൂടെ ഇന്ത്യയിലേക്കെത്തിയ സ്പാനിഷ് ഫ്ലൂ രാജ്യമെമ്പാടും മരണത്തിന്റെ പുതപ്പ് വിരിച്ചത്. മരിച്ചത് രണ്ടു കോടിയിലേറെപ്പേർ. കേരളത്തിലുമുണ്ടായിരുന്നു അതിന്റെ അലയൊലികൾ. ബോംബെ വഴി വന്നതിനാൽ ബോംബെപ്പനി എന്നായിരുന്നു രോഗത്തിനു പേര്. 1920 സെപ്റ്റംബർ 18ന് മലയാള മനോരമ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അപ്പോഴും കേരളം വിട്ടുപോകാതിരുന്ന സ്പാനിഷ് ഫ്ലൂവിനെപ്പറ്റി വിശദീകരിക്കുന്നുണ്ട്. 

ADVERTISEMENT

ഭാഷാ പ്രയോഗത്തിലും റിപ്പോർട്ടിങ് രീതികളിലും വാർത്താ ഉറവിടങ്ങളിലും അച്ചടിയിലുമെല്ലാം വ്യത്യസ്തമായിരുന്ന അക്കാലത്തെ ചില വാർത്തകൾ കാണാം. ഇന്നേക്ക് കൃത്യം 100 വർഷം മുന്‍പ്, 1920 സെപ്റ്റംബർ 28ന്, മലയാളി വായിച്ച വാർത്തകൾ ഈ വാർത്താദിനത്തിൽ വീണ്ടും... മാധ്യമങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തനത്തെക്കുറിച്ചുമുള്ള പ്രത്യേക കോളം ‘വിചാരം മാധ്യമപരം’ വായിക്കാൻ ക്ലിക്ക് ചെയ്യുക >>

English Summary: World News Paper Day 2020 in the Time of Covid