നിയന്ത്രണരേഖയുടെ സ്ഥാനം: ചൈനയുടെ അവകാശവാദം പൂർണമായും തള്ളി ഇന്ത്യ
ന്യൂഡല്‍ഹി ∙ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയുടെ (എൽഎസി) സ്ഥാനം സംബന്ധിച്ച ചൈനയുടെ അവകാശവാദം അപ്പാടെ തള്ളി ഇന്ത്യ. 1959ൽ ബെയ്ജിങ് നടത്തിയ അവകാശവാദം .. India China Border, Line of Control, Line of Actual Control, LAC, LAC Tension, Galwan Valley, Ladakh, Indian Army, India China Standoff, Indo China Border, India China Latest News

ന്യൂഡല്‍ഹി ∙ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയുടെ (എൽഎസി) സ്ഥാനം സംബന്ധിച്ച ചൈനയുടെ അവകാശവാദം പൂർണമായും തള്ളി ഇന്ത്യ. 1959ൽ ബെയ്ജിങ് നടത്തിയ അവകാശവാദം പരസ്പരസമ്മത പ്രകാരമായിരുന്നില്ലെന്ന് ഓർമപ്പെടുത്തിയാണ് ഇന്ത്യയുടെ നടപടി.
‘പൊതുവായ ധാരണയിലെത്തുന്നതിനു യഥാർഥ നിയന്ത്രണരേഖയുടെ വ്യക്തമാക്കലിനും സ്ഥിരീകരണത്തിനും രണ്ടു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഒറ്റ നിയന്ത്രണരേഖയേ ഉള്ളൂവെന്ന ചൈനയുടെ വാദം ഈ നിലപാടിനു വിരുദ്ധമാണ്. ഏകപക്ഷീയമായി നിയന്ത്രണരേഖയിൽ മാറ്റം വരുത്താനാണു ചൈനയുടെ ശ്രമം’– വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
2003 വരെ ഇരുരാജ്യങ്ങളും യഥാർഥ നിയന്ത്രണരേഖയിൽ വ്യക്തതയും സ്ഥിരീകരണവും വരുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ചൈന വലിയ താൽപര്യം കാണിക്കാത്തതിനാൽ ഇതിനു തുടർച്ചയുണ്ടായില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അതിർത്തി സംഘർഷത്തിന്റെ തുടർച്ചയായി ചൈനീസ് വിദേശകാര്യ മന്ത്രാലയം 1959ലെ ധാരണയെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി.
English Summary: India Rejects China's Interpretation Of Line Of Actual Control In Ladakh