ബെംഗളൂരു ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യും
ബെംഗളൂരു∙ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നൽകി. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഇഡിയുടെ ബെംഗളൂരുവിലെ ശാന്തിനഗർ ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എൻസിബി റജിസ്റ്റർ .... | Bengaluru Drug case | Binish Kodiyeri | Manorama News

ബെംഗളൂരു∙ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നൽകി. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഇഡിയുടെ ബെംഗളൂരുവിലെ ശാന്തിനഗർ ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എൻസിബി റജിസ്റ്റർ ചെയ്തിട്ടുള്ള ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു വിഷയത്തിൽ ബിനീഷിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയാനാണ് ഇഡിയുടെ നീക്കം. ലഹരി ഇടപാടിൽ ബിനീഷ് കോടിയേരി പണം ഇറക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ബിനീഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ലഹരിമരുന്നു കേസിൽ എൻസിബി അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു. ബിനീഷ് തനിക്ക് പണം നൽകിയതായും പറഞ്ഞിരുന്നു. അനൂപിന് പണം കടം നൽകിയിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിന്റെ ഇടപാടുകൾ ഏതു തരത്തിലുള്ളതാണ് എന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ ചോദിച്ചറിയാൻ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ബിനീഷിന് സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രതികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ പങ്കാളിത്തമുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇഡി കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യൽ നടത്തിയിരുന്നു. ലഹരിമരുന്നു കേസിലെ പ്രതികളുമായുള്ള ബന്ധം ഉൾപ്പടെയുള്ള വിവരങ്ങൾ അന്ന് ഇഡി ചോദിച്ച് അറിഞ്ഞിരുന്നു. ബിനീഷിന്റെ പേരിൽ നാലു ജില്ലകളിൽ വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതേതുടർന്ന് ഇദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നത് മരവിപ്പിക്കാൻ റജിസ്ട്രേഷൻ വകുപ്പിന് ഇഡി നിർദേശം നൽകിയിരുന്നു. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ ബിനീഷിന് ഇഡി വീണ്ടും അവസരവും നൽകിയിരുന്നു. വെളിപ്പെടുത്തിയതിൽ അധികം സ്വത്ത് ബിനീഷിന് ഉണ്ടെന്ന നിഗമനമനത്തിലായിരുന്നു ഇഡിയുടെ ഈ നീക്കം.
വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായി ബിനീഷിനെ കോവിഡ് ടെസ്റ്റിന് വിധേയനാക്കാനും നിർദേശിച്ചിരുന്നു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. എൻസിബിയും ബിനീഷിനെ വിളിപ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം ബിനീഷിനെതിരെയുള്ള ഏത് അന്വേഷണത്തിനും താനോ പാർട്ടിയോ ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിരുന്നു.
English Summary : Bengaluru drug case : ED to question Binish Kodiyeri