അടൽ ടണൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ലഡാക്കില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്ത്
ന്യൂഡൽഹി∙ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹിമാചൽ പ്രദേശിലെ റോഹ്ത്തഗിലായിരുന്നു 10000 അടി ഉയരത്തിലുള്ള ടണലിന്റെ ഉദ്ഘാടനം. മലയാളിയും കണ്ണൂർ സ്വദേശിയുമായ.... PM Modi Inaugurates Strategically Important Atal Tunnel At Rohtang In Himachal

ന്യൂഡൽഹി∙ സമുദ്രനിരപ്പില്‍നിന്ന് 10,000 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹിമാചൽ പ്രദേശിലെ റോഹ്ത്തഗിലായിരുന്നു ടണലിന്റെ ഉദ്ഘാടനം. മലയാളിയും കണ്ണൂർ സ്വദേശിയുമായ കെ.പി.പുരുഷോത്തമന്റെ നേതൃത്വത്തിലായിരുന്നു ടണലിന്റെ നിർമാണം.
ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി എം.എം.നരവനേ എന്നിവർ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ, അതായത് 10,000 അടി ഉയരത്തിൽ പർവതം തുരന്ന് 9.02 കിലോമീറ്റർ നീളമുള്ള തുരങ്കപാതയോടു കൂടിയ ടണലാണ് അടൽ. ലോകത്തെ ഏറ്റവും നീളം കൂടിയതും കഠിനമായതുമായ ടണലാണിത്.
മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണലിനു രാജ്യത്തിന്‍റെ പ്രതിരോധ – വിനോദസഞ്ചാര മേഖലയില്‍ നിര്‍ണായക സ്ഥാനമുണ്ട്. 10.5 മീറ്ററാണ് വീതി. ഇതിൽ ഓരോ മീറ്റർ കാൽനടപ്പാത രണ്ടു വശങ്ങളിലും നല്‍കിയിട്ടുണ്ട്. ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകൾ. ഓരോ 500 മീറ്റര്‍ പിന്നിടുമ്പോഴും എമർജൻസി എക്സിറ്റുമുണ്ട്. മണാലി– ലേ യാത്രയില്‍ 46 കിലോമീറ്ററും നാലു മണിക്കൂറും ടണലിലൂടെ ലാഭിക്കാൻ സാധിക്കും. ഇതോടെ ലഡാക്കില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് ഏതു കാലാവസ്ഥയിലുമുള്ള യാത്രയ്ക്ക് ടണല്‍ സഹായകരമാകും. ഇനി വര്‍ഷം മുഴുവനും സൈനിക ആവശ്യങ്ങള്‍ക്കുള്ള ഗതാഗതം സാധ്യമാകുമെന്ന തന്ത്രപ്രധാനമായ നേട്ടവും കൈവരും.
2010 ജൂണിലാണു ടണലിന്‍റെ നിര്‍മാണോദ്ഘാടനം നിർവഹിച്ചത്. 3200 കോടി രൂപ ചെലവ് വന്ന ടണലിന്‍റെ പേര് മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയുടെ സ്മരണയിലാണ് അടൽ ടണല്‍ എന്നാക്കിയത്. പത്തു വർഷം കൊണ്ടാണ് ടണലിന്റെ നിർമാണം പൂർത്തിയാക്കിയത്.
English Summary: PM Modi Inaugurates Strategically Important Atal Tunnel At Rohtang In Himachal