ബെംഗളൂരു∙ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും പങ്കെടുത്ത ലഹരി പാർട്ടികളിൽ അധോലോകത്തിന്റെ സജീവസാന്നിധ്യമെന്ന് സംശയം. ഇതേത്തുടർന്ന് നഗരത്തിലെ | Sandalwood drug racket | hair follicle test | Karnataka film industry | Sanjjanaa Galrani | Ragini Dwivedi | Bengaluru | CCB raid | H D Kumaraswamy | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും പങ്കെടുത്ത ലഹരി പാർട്ടികളിൽ അധോലോകത്തിന്റെ സജീവസാന്നിധ്യമെന്ന് സംശയം. ഇതേത്തുടർന്ന് നഗരത്തിലെ ഗുണ്ടാ തലവന്മാർക്കായി തിരച്ചിൽ ശക്തമാക്കി. ലഹരി പാർട്ടി സംഘാടകനായ വിരേൻ ഖന്നയുടെ ഫോണിൽനിന്ന് ഗുണ്ടാ നേതാക്കളുടെ ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ചിലർ പാർട്ടികളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. പാർട്ടികളുടെ സുഗമമായ നടത്തിപ്പിന് അതതു പ്രദേശങ്ങളിലെ ഗുണ്ടാനേതാക്കളെ ഉപയോഗപ്പെടുത്തിയതായി കരുതുന്നു.

പബ്ബുകളിൽ റെയ്ഡ്

ADVERTISEMENT

നഗരത്തിലെ 5 പബ്ബുകളിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് റെയ്ഡ് നടത്തി. ഇവിടെ ലഹരി ഇടപാടുകൾ നടന്നിരുന്നതായി തെളിവു ലഭിച്ചതിനെ തുടർന്നാണിതെന്ന് ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. രാത്രിയോടെ പബ്ബുകളും റസ്റ്ററന്റുകളും അടയ്ക്കുന്നതിനാൽ ഇത്തരം പാർട്ടികൾ‌ നഗരപ്രാന്തങ്ങളിലെ ഫാം ഹൗസുകളിലേക്കും അപ്പാർട്മെന്റുകളിലേക്കും മാറ്റാറുണ്ട്. അനാശാസ്യ പ്രവർത്തനവും ഇതിന്റെ ഭാഗമായിരുന്നു.

അന്വേഷണം വേണം: കുമാരസ്വാമി 

ADVERTISEMENT

പൊലീസ് ചോദ്യം ചെയ്ത നടിയും അവതാരകയുമായ അനുശ്രീക്ക് മുൻ മുഖ്യമന്ത്രിയും മകനുമായി അടുത്ത ബന്ധമെന്ന ആരോപണത്തെപ്പറ്റി അന്വേഷണം വേണമെന്ന് ദൾ നേതാവ് കുമാരസ്വാമി. അനുശ്രീ മുൻപ് കുമാരസ്വാമിയുടെ ഉടമസ്ഥതയിലുള്ള കന്നഡ ടിവി ചാനലിൽ ജോലി ചെയ്തിരുന്നു. മകനും നടനുമായ നിഖിൽ ഗൗഡയാണ് ചാനൽ നിയന്ത്രിക്കുന്നത്. ആരുടെയും പേരെടുത്തു പറയാതെ മുൻ മുഖ്യമന്ത്രിയും മകനുമായി അനുശ്രീക്ക് അടുത്ത ബന്ധമുണ്ടെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചതാണ് കുമാരസ്വാമിയെ ചൊടിപ്പിച്ചത്.

English Summary: Sandalwood drug case: CCB raids five pubs in Bengaluru