പട്ന ∙ തിരഞ്ഞെടുപ്പ് ഫലത്തിൽ സീറ്റുകളുടെ എണ്ണം എത്രയായാലും നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയെന്നു മുതിർന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദി. നിതീഷ് .. Chirag Paswan, Bihar Election, BJP, JDU, LJP, Sushil Modi, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ തിരഞ്ഞെടുപ്പ് ഫലത്തിൽ സീറ്റുകളുടെ എണ്ണം എത്രയായാലും നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയെന്നു മുതിർന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദി. നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ ഒറ്റയ്ക്കു മത്സരിക്കുമെന്ന എൽജെപി നേതാവ് ചിരാഗ് പസ്വാന്റെ നിലപാടിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 122 സീറ്റുകൾ നിതീഷിന്റെ ജെഡിയുവും 121 സീറ്റുകൾ ബിജെപിയും വീതിച്ചെടുത്തു. സഖ്യകക്ഷികൾക്ക് ഇരു പാർട്ടികളുടെയും വിഹിതത്തിൽനിന്ന് സീറ്റ് അനുവദിക്കാനായിരുന്നു നീക്കം. മാസങ്ങളായി മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെയായിരുന്നു എൽജെപിയുടെ നിലപാട്.

ADVERTISEMENT

എൽജെപി തനിയെ മത്സരിക്കുമെന്നു വന്നതോടെ ഇവർ പിടിക്കുന്ന സീറ്റുകൾ വച്ച് നിതീഷിനെ സമ്മർദത്തിലാക്കാൻ ബിജെപി കളിക്കുന്ന കളികളാണോ എന്ന തരത്തിലും അഭ്യൂഹങ്ങള്‍  ഉയർന്നിരുന്നു. ബിജെപിയുമായി സഖ്യത്തിലാണെന്നും തിരഞ്ഞെടുപ്പിനുശേഷം ഒരുമിച്ചു സർക്കാർ രൂപീകരിക്കുമെന്നുമാണ് എൽജെപി പറഞ്ഞത്.

റാംവിലാസ് പസ്വാൻ ആരോഗ്യവാനായിരുന്നെങ്കിൽ എൽജെപിയിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് സുശീൽ മോദി പറഞ്ഞു. എൻഡിഎ എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി, ജെഡിയു, ജീതൻ റാം മാഞ്ചിയുടെ എച്ച്എഎം, വികാസ്ഹീൽ ഇൻസാൻ പാർട്ടി എന്നിവർ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ പസ്വാൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ADVERTISEMENT

English Summary: Whatever The Numbers, Nitish Kumar Will Be Chief Minister, Asserts BJP