ഡൽഹി കലാപം: അനുബന്ധ കുറ്റപത്രത്തിൽ ആർഎസ്എസിന് എതിരെയും പരാമർശം
ന്യൂഡൽഹി∙ ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ ആർഎസ്എസിനെതിരെയും പരാമർശം. കലാപത്തിന് ആർഎസിഎസിന്റെ സഹായം ലഭിച്ചെന്ന പ്രതികളിലൊരാളുടെ..RSS, Delhi Riots

ന്യൂഡൽഹി∙ ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ ആർഎസ്എസിനെതിരെയും പരാമർശം. കലാപത്തിന് ആർഎസിഎസിന്റെ സഹായം ലഭിച്ചെന്ന പ്രതികളിലൊരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആർഎസ്എസിന്റെ പേര് ഉൾപ്പെടുത്തിയത്. വാട്സാപ് ഗ്രൂപ്പായ ‘ഖട്ടർ ഹിന്ദു ഏക്താ’ വഴി മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഫെബ്രുവരി 25നാണ് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മുസ്‌ലിം വിഭാഗത്തിനെതിരെ ആക്രമണം നടത്താൻ ഗ്രൂപ്പിൽ ഗൂഢാലോചന നടന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഹാഷിം അലി, സഹോദരൻ അമീർ ഖാൻ എന്നിവരെ ഉൾപ്പെടെ 9 പേരെയാണ് പ്രതികൾ കൊലപ്പെടുത്തിയത്.
ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട ഹാഷിം അലിയെ വകവരുത്താൻ ഗ്രൂപ്പിൽ ഗൂഢാലോചന നടത്തിയതിന് 9 പ്രതികൾക്കെതിരെയാണ് സെപ്്റ്റംബർ 26ന് ഡൽഹി പൊലീസ് ചീഫ് മെട്രോപൊലീത്തൻ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇവരിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതികളിലൊരാളുടെ മൊഴിയിലാണ് ആർഎസ്എഎസിനെക്കുറിച്ചു പരാമര്‍ശമുള്ളത്.
English Summary: Delhi riots:WhatsApp group promoted enmity on religion ground, says charge sheet