അലഞ്ഞത് 5 ദിനം, പ്രവീണിനെ കണ്ട് ബ്ലാക്കി ഓടിയെത്തി; തുണയായത് മനോരമ വാര്ത്ത
കളമശേരി∙ വെള്ളിയാഴ്ച മുതൽ കാണാതായ ലാബ്രഡോർ നായ ‘ബ്ലാക്കി’യെത്തേടിയുള്ള അന്വേഷണത്തിലായിരുന്നു കങ്ങരപ്പടി സ്വദേശി പ്രവീണും കൂട്ടുകാരും. വഴിതെറ്റിയ ബ്ലാക്കി ...kochi dog, kochi labrador dog, kochi latest news

കളമശേരി∙ വെള്ളിയാഴ്ച മുതൽ കാണാതായ ലാബ്രഡോർ നായ ‘ബ്ലാക്കി’യെത്തേടിയുള്ള അന്വേഷണത്തിലായിരുന്നു കങ്ങരപ്പടി സ്വദേശി പ്രവീണും കൂട്ടുകാരും. വഴിതെറ്റിയ ബ്ലാക്കി ഉടമയെത്തേടിയും വലഞ്ഞു. ഒടുവിൽ ചൊവ്വാഴ്ച വൈകിട്ട് തൃക്കാക്കര ആശാഭവൻ കോൺവെന്റിനു സമീപത്തെ വീടിനു മുന്നിൽ അവശനിലയിൽ ബ്ലാക്കിയെ പ്രവീണിന് തിരികെ ലഭിച്ചു.
വെള്ളിയാഴ്ച കുളിപ്പിച്ച ശേഷം ചുറ്റുമതിലുള്ള പറമ്പിൽ സാധാരണ ചെയ്യുന്നതുപോലെ ബ്ലാക്കിയെ അഴിച്ചു വിട്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും നായയെ കാണാതായപ്പോഴാണ് അന്വേഷണം തുടങ്ങിയത്. സമീപ സ്ഥലങ്ങളിലൊക്കെ പരതിയെങ്കിലും കണ്ടെത്താനായില്ല.
എട്ടുവർഷമായി വളർത്തുന്ന നായ നഷ്ടമായതിന്റെ ദുഃഖത്തിൽ കഴിയുമ്പോഴാണ് കളമശേരിയിലെ പുതുവായി പൈപ്പ്‍ലൈൻ റിങ് റോഡിൽ പനവിള ലോറൻസിന്റെ വീട്ടിൽ നായ എത്തിയെന്ന മനോരമ വാർത്ത കണ്ടത്. അതിഥിയായെത്തിയ നായയെ പോറ്റാനുള്ള ബുദ്ധിമുട്ടിൽ ഉടമയെത്തേടിയുള്ള അലച്ചിലിൽ ആയിരുന്നു ലോറൻസ്.
3 ദിവസം പിന്നിട്ടിട്ടും ആരും എത്താതായപ്പോഴാണ് വാർത്ത നൽകിയത്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും ബ്ലാക്കിയെ ഏറ്റെടുക്കാൻ ഒട്ടേറെ പേർ സന്നദ്ധത അറിയിച്ചു. ബ്ലാക്കിയെ കൊണ്ടുപോകാൻ വാഹനവുമായിട്ടാണ് പ്രവീണും കൂട്ടുകാരും രാവിലെ എത്തിയത്. എന്നാൽ അവിടെ കാത്തിരുന്നത് നിരാശപ്പെടുത്തുന്ന വിവരമായിരുന്നു. ബ്ലാക്കി ലോറൻസിന്റെ വീട്ടിൽ നിന്നും മറ്റെവിടേക്കോ പോയി.
യൂണിവേഴ്സിറ്റി പരിസരത്ത് കണ്ടുവെന്നറിഞ്ഞപ്പോൾ അവിടെയെത്തി ഇടറോഡുകളിലും പരിസരങ്ങളിലും തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ നമ്പർ നൽകി ബ്ലാക്കിയെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ പ്രവീണും കൂട്ടുകാരും മടങ്ങി.
വൈകിട്ട് 5ന് തൃക്കാക്കരയിൽ ബ്ലാക്കിയെ കണ്ടെത്തിയെന്ന വിവരം ലഭിച്ചയുടൻ അവിടെയെത്തുകയായിരുന്നു. വാഹനം നിർത്തി പ്രവീൺ ഇറങ്ങുന്നത് കണ്ടയുടൻ ബ്ലാക്കി ഓടിയെത്തി വാഹനത്തിൽ കയറി. 5 ദിവസം അലഞ്ഞു നടന്നതിന്റെ ക്ഷീണം ബ്ലാക്കിയിൽ പ്രകടമായിരുന്നു. മൃഗഡോക്ടർക്കരികിലെത്തിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി.
English Summary: Missing dog found after 5 days