അപകീർത്തി പരാമർശം: താന്‍ റിച്ചയുടെ ആരാധിക; മാപ്പ് പറഞ്ഞ് പായൽ ഘോഷ്
മുംബൈ∙ അപകീർത്തികരമായ പരാമർശങ്ങൾക്ക് നടി റിച്ച ഛദ്ദയോട് നിരുപാധികം മാപ്പു പറഞ്ഞ് നടി പായൽ ഘോഷ്. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനം ആരോപിച്ചു പരാതി | Richa Chadda | Payal Ghosh | Bollywood | defamation case | Bollywood News | Manorama Online

മുംബൈ∙ അപകീർത്തികരമായ പരാമർശങ്ങൾക്ക് നടി റിച്ച ഛദ്ദയോട് നിരുപാധികം മാപ്പു പറഞ്ഞ് നടി പായൽ ഘോഷ്. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനം ആരോപിച്ചു പരാതി നൽകിയ നടി പായൽ ഘോഷ്, റിച്ച ഛദ്ദ, ഹുമ ഖുറേഷി എന്നീ നടിമാരും കശ്യപിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു.
എന്നാൽ, ഈ ആരോപണം ഇരുനടിമാരും നിഷേധിച്ചിരുന്നു. വിവാദത്തിലേക്ക് വലിച്ചിട്ട് അപകീർത്തിപ്പെടുത്തിയതിന് പായലിനെതിരെ റിച്ച ഛദ്ദ 1.1 കോടി രൂപ നഷ്ടപരിഹാരം തേടി ബോംബെ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകി. പരാതി പരിഗണിച്ചപ്പോഴാണു മാപ്പ് അപേക്ഷിക്കുന്നതായി പായൽ ഹൈക്കോടതിയിൽ അറിയിച്ചത്.
റിച്ച ഛദ്ദയുടെ ആരാധികയാണു താനെന്നും നിഷ്കളങ്കമായി പറഞ്ഞ പരാമർശം അവരെ വേദനിപ്പിക്കുന്നെങ്കിൽ അതു പിൻവലിച്ച് മാപ്പ് ചോദിക്കുന്നതായും പായൽ അറിയിക്കുകയായിരുന്നു. മാപ്പപേക്ഷ അംഗീകരിക്കുന്നതായി റിച്ചയുടെ അഭിഭാഷകർ പ്രതികരിച്ചു.
English Summary: Payal Ghosh apologises to Richa Chadha