കോഴിക്കോട് ∙ തപസ്യ കലാസാഹിത്യവേദിയുടെ പ്രഫ. തുറവൂർ വിശ്വംഭരൻ സ്മാരക പുരസ്‌കാരം (50,000 രൂപ) സാഹിത്യകാരനും ബഹുഭാഷാ പണ്ഡിതനും വിവർത്തകനുമായ പ്രഫ. .....| Prof CG Rajagopal | Manorama News

കോഴിക്കോട് ∙ തപസ്യ കലാസാഹിത്യവേദിയുടെ പ്രഫ. തുറവൂർ വിശ്വംഭരൻ സ്മാരക പുരസ്‌കാരം (50,000 രൂപ) സാഹിത്യകാരനും ബഹുഭാഷാ പണ്ഡിതനും വിവർത്തകനുമായ പ്രഫ. .....| Prof CG Rajagopal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ തപസ്യ കലാസാഹിത്യവേദിയുടെ പ്രഫ. തുറവൂർ വിശ്വംഭരൻ സ്മാരക പുരസ്‌കാരം (50,000 രൂപ) സാഹിത്യകാരനും ബഹുഭാഷാ പണ്ഡിതനും വിവർത്തകനുമായ പ്രഫ. സി.ജി.രാജഗോപാലിന്. പ്രഫ. തുറവൂർ വിശ്വംഭരന്റെ ചരമവാർഷിക ദിനമായ 20ന് പ്രഫ. സി.ജി.രാജഗോപാലിന്റെ വീട്ടിലെത്തി പുരസ്‌കാരം സമർപ്പിക്കുമെന്ന് തപസ്യ സംസ്ഥാന അധ്യക്ഷൻ മാടമ്പ് കുഞ്ഞുക്കുട്ടൻ, ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവർ പറഞ്ഞു.

തുളസീദാസിന്റെ ശ്രീരാമചരിതമാനസം, ഭാരതബൃഹച്ചരിത്രം തുടങ്ങിയ നിരവധി കൃതികൾ ഹിന്ദിയിൽനിന്ന് മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയും കവിതാസമാഹാരങ്ങളും ത്രിഭാഷാ നിഘണ്ടുവും രചിക്കുകയും ചെയ്ത സി.ജി.രാജഗോപാൽ വിവർത്തന സാഹിത്യത്തിനും സർഗാത്മക സാഹിത്യത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. പി.നാരായണക്കുറുപ്പ്, മാടമ്പ് കുഞ്ഞുക്കുട്ടൻ, ആർ.സഞ്ജയൻ, പ്രഫ. പി.ജി.ഹരിദാസ്, പി.ബാലകൃഷ്ണൻ എന്നിവരായിരുന്നു പുരസ്‌കാരനിർണയ സമിതി അംഗങ്ങൾ.

ADVERTISEMENT

English Summary : Prof Thuravoor Viswambharan smaraka award to Prof CG Rajagopal