പട്ന ∙ പതിറ്റാണ്ടുകൾക്കുശേഷം മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ ബിഹാർ പോളിങ് ബൂത്തിലേക്ക്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടു ജയിലിൽ കഴിയുന്ന ലാലുവിനു ചൈബാസ ട്രഷറി കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. | Lalu Prasad Yadav | Bihar Election | Manorama Online | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ പതിറ്റാണ്ടുകൾക്കുശേഷം മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ ബിഹാർ പോളിങ് ബൂത്തിലേക്ക്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടു ജയിലിൽ കഴിയുന്ന ലാലുവിനു ചൈബാസ ട്രഷറി കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ഡുംക ട്രഷറി കേസ് നിലവിലുള്ളതിനാൽ അദ്ദേഹത്തിനു പുറത്തിറങ്ങാനാവില്ല.

50,000 രൂപ വീതം കെട്ടിവച്ച് രണ്ടു പേരുടെ ആൾജാമ്യവും രണ്ടു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിച്ചു ജാമ്യം അനുവദിക്കാമെന്നാണു ഹൈക്കോടതി വ്യക്തമാക്കിയത്. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയ്ക്കിടെ ആരെല്ലാമായി കൂടിക്കാഴ്ച നടത്തിയെന്നതിന്റെ വിശദവിവരവും മെഡിക്കൽ റിപ്പോർട്ടും ഹൈക്കോടതി ആവശ്യപ്പെട്ടു. പക്ഷേ വേറെ കേസിലും ശിക്ഷിക്കപ്പെട്ടതിനാൽ റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽ തുടരേണ്ടിവരും 72കാരനായ ലാലുവിന്.

ADVERTISEMENT

ആദ്യമായി ലാലുവിനെ പൂർണമായും മാറ്റിനിർത്തിയ പ്രചാരണമാണ് ഇത്തവണ ആർജെഡിയുടേത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തെ ലാലുവിന്റെ മകൻ തേജസ്വി യാദവ് ആണു നയിക്കുന്നത്. തേജസ്വിയാണു പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും. ആകെയുള്ള 243 സീറ്റിൽ 144 എണ്ണത്തിൽ ആർജെഡിയാണു മത്സരിക്കുക. ബാക്കി സീറ്റുകൾ സഖ്യത്തിലെ മറ്റുപാർട്ടികൾക്കാണ്. കോൺഗ്രസ് 70, ഇടതു പാർട്ടികൾ 29 എന്നിങ്ങനെയാണു നിലവിലെ സീറ്റുധാരണ.

English Summary: Lalu Yadav gets bail in Chaibasa Treasury case, but to remain in jail