ന്യൂഡല്‍ഹി ∙ ഇന്ത്യയും ചൈനയും തമ്മിൽ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ ചൈനയെയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണി നേരിടുന്നതിന് 'ബിആര്‍' പ്ലാനുമായി | India China Border Dispute | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ ഇന്ത്യയും ചൈനയും തമ്മിൽ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ ചൈനയെയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണി നേരിടുന്നതിന് 'ബിആര്‍' പ്ലാനുമായി ഇന്ത്യന്‍ സേന. യഥാര്‍ഥ നിയന്ത്രണ രേഖയിലോ നിയന്ത്രണരേഖയിലോ ചൈനയും പാക്കിസ്ഥാനും അനാവശ്യ ഇടപെടൽ നടത്തിയാൽ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സേന 'ബിആര്‍' പ്ലാൻ തയാറാക്കിയിരിക്കുന്നത്. ആക്രമണമുണ്ടായാൽ തിരിച്ചടിക്കാൻ കനത്ത പ്രഹരശേഷിയുള്ള ഭീഷ്മ ടാങ്കുകളും റഫാൽ വിമാനങ്ങളുമാണ് ഇന്ത്യ സജ്ജമാക്കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയെ (പിഎൽഎ) നേരിടാൻ ഭീഷ്മ ടാങ്കുകളാണ് കരസേന വിന്യസിച്ചിരിക്കുന്നത്. തൽസ്ഥിതി ലംഘിക്കുന്ന സ്ഥിതിയുണ്ടായാൽ കനത്ത നാശം നേരിടേണ്ടിവരുമെന്ന വ്യക്തമായ സന്ദേശം ചൈനയ്ക്കു നൽകുന്നതിനാണ് കിഴക്കന്‍ ലഡാക്കിൽ സമുദ്രനിരപ്പില്‍നിന്ന് 17,000 അടി ഉയര്‍ത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഭീഷ്മ ടാങ്കുകൾ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് ടി–63, ടി–99 ടാങ്കുകൾ ചൈന വിന്യസിച്ചിട്ടുണ്ടെങ്കിലും അവയെക്കാൾ പ്രഹരശേഷിയുള്ളതാണ് ഇന്ത്യൻ ടാങ്കുകൾ എന്നാണ് വിദഗ്ധാഭിപ്രായം.

ADVERTISEMENT

ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ അതിർത്തിയിൽ നിരീക്ഷണം തുടരുന്നത് ചൈനയ്ക്കും പാക്കിസ്ഥാനും കനത്ത ഭീഷണിയാണ്. ഫ്രാൻസിൽനിന്ന് അടുത്തിടെ ഇന്ത്യ വാങ്ങിയ റഫാൽ വിമാനങ്ങളുടെ പ്രഹരശേഷിയെ കുറിച്ചു പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വ ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രസ്താവന നടത്തിയിരുന്നു. പാക്കിസ്ഥാനെതിരെ റഫാൽ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഇന്ത്യ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ വ്യോമസേനാ മേധാവിയും ആരോപിച്ചിരുന്നു. 

അതേസമയം, കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഏഴാം കോര്‍ കമാന്‍ഡര്‍തല യോഗം  ചേർന്നിരുന്നു.

ADVERTISEMENT

English Summary: Indian armed forces devise 'BR' plan to counter China and Pakistan