ചാണകത്തിന് റേഡിയേഷൻ കുറയ്ക്കാൻ സാധിക്കും; ‘ചിപ്പു’മായി കാമധേനു ആയോഗ്
ന്യൂഡൽഹി∙ മൊബൈൽ ഫോണുകളിൽനിന്നുള്ള റേഡിയേഷൻ കുറയ്ക്കാൻ ചാണകത്തിന് സാധിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് (ആർകെഎ) ചെയർമാൻ വല്ലഭായ് കതിരിയ. ഇതിനു സഹായിക്കുന്നതെന്ന് അവകാശപ്പെട്ട് ചാണകത്തിൽ നിർമിച്ച... Cow Dung "Chip" Will Reduce Radiation From Mobile Phones, Claims Official

ന്യൂഡൽഹി∙ മൊബൈൽ ഫോണുകളിൽനിന്നുള്ള റേഡിയേഷൻ കുറയ്ക്കാൻ ചാണകത്തിന് സാധിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് (ആർകെഎ) ചെയർമാൻ വല്ലഭായ് കതിരിയ. ഇതിനു സഹായിക്കുന്നതെന്ന് അവകാശപ്പെട്ട് ചാണകത്തിൽ നിർമിച്ച ഒരു ‘ചിപ്പ്’ ഇവർ പുറത്തിറക്കി. റേഡിയേഷൻ മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനും ഇത് സഹായിക്കുന്നതായി കതിരിയ പറയുന്നു. ചാണകത്തിൽനിന്നുള്ള വസ്തുക്കൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് ദേശീയ തലത്തിൽ നടത്തുന്ന ‘കാമധേനു ദീപാവലി അഭിയാൻ’ പ്രചാരണപരിപാടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാണകം എല്ലാവരെയും സംരക്ഷിക്കും, ഇത് റേഡിയേഷൻ വിരുദ്ധമാണ്. ഇതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഈ റേഡിയേഷൻ ചിപ്പുകൾ മൊബൈൽ ഫോണുകളിൽ ഉപയോഗിച്ചാൽ റേഡിയേഷൻ കുറയ്ക്കാൻ സാധിക്കും. ഇതുമൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനും ഇത് സഹായകമാകുന്നതായി കതിരിയ പറഞ്ഞു.
‘ഗോസത്വ കവച്’ എന്ന ഈ ചിപ്പ് രാജ്കോട്ട് ആസ്ഥാനമാക്കിയ ശ്രിജി ഗൗശാലയാണ് ഇത് നിർമിച്ചിരിക്കുന്നത്. കേന്ദ്ര മൃഗസരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വികസനത്തിനുമായി 2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നൽകിയത്.
English Summary: Cow Dung "Chip" Will Reduce Radiation From Mobile Phones, Claims Official