അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗം: ചൈനയ്ക്ക് മുന്നറിയിപ്പ്
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്ന് ഇന്ത്യ. അതിർത്തി പ്രദേശങ്ങളിൽ 44 പാലങ്ങൾ തുറന്നുകൊടുത്തതിനുശേഷം ചൈനയുടെ പ്രസ്താവനയോട പ്രതികരിക്കുകയായിരുന്നു ഇന്ത്യ. ലഡാക്കിലെയും ജമ്മു കശ്മീരിലെയും... "China Has No Locus Standi To Comment": India On Ladakh Remark

ന്യൂഡൽഹി∙ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്ന് ഇന്ത്യ. അതിർത്തി പ്രദേശങ്ങളിൽ 44 പാലങ്ങൾ തുറന്നുകൊടുത്തതിനുശേഷം ചൈനയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. ലഡാക്കിലെയും ജമ്മു കശ്മീരിലെയും കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യും – വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാടും ഒട്ടേറെ തവണ വ്യക്തമാക്കിയിട്ടുണ്ട്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാവാത്തതുമായ ഭാഗമാണ്. ഈ വസ്തുത ഉയർന്ന തലത്തിൽ ഉൾപ്പെടെ നിരവധി അവസരങ്ങളിൽ ചൈനീസ് പക്ഷത്തെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ വ്യക്തമാക്കി.
ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിനെയും അരുണാചൽപ്രദേശിനെയും അംഗീകരിക്കുന്നില്ലെന്നു ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലീജിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലഡാക്ക് അടക്കമുള്ള അതിർത്തി മേഖലകളിൽ റോഡ്, പാലം എന്നിവ ഇന്ത്യ നിർമിക്കുന്നതു പ്രകോപന നടപടിയാണെന്നാണു ചൈനയുടെ ആരോപണം. ലഡാക്കിലും അരുണാചൽപ്രദേശിലുമുൾപ്പെടെ അതിർത്തിമേഖലയിൽ ഇന്ത്യ കഴിഞ്ഞ ദിവസം 44 പാലങ്ങൾ തുറന്ന പശ്ചാത്തലത്തിലാണിത്.
അതേസമയം, അതിർത്തിയിലെ തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും രഹസ്യസ്വഭാവമുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും മുൻവിധിയോടു കൂടി പറയാനില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.
English Summary: "China Has No Locus Standi To Comment": India On Ladakh Remark