വാഷിങ്ടന്‍∙ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകം, 1930ല്‍ സംഭവിച്ചതിനു സമാനമായ ഗുരുതര സാമ്പത്തിക മാന്ദ്യമാണു നേരിടുന്നതെന്നു ലോകബാങ്ക്. വിവിധ വികസിത, അവികസിത രാജ്യങ്ങളില്‍ കനത്ത ആഘാതമാണ് കോവിഡ് | Recession, World Bank, Covid, Manorama New

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടന്‍∙ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകം, 1930ല്‍ സംഭവിച്ചതിനു സമാനമായ ഗുരുതര സാമ്പത്തിക മാന്ദ്യമാണു നേരിടുന്നതെന്നു ലോകബാങ്ക്. വിവിധ വികസിത, അവികസിത രാജ്യങ്ങളില്‍ കനത്ത ആഘാതമാണ് കോവിഡ് സൃഷ്ടിച്ചിരിക്കുന്നതെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. വിവിധ രാജ്യങ്ങള്‍ കടുത്ത കടബാധ്യതാ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം രാജ്യങ്ങള്‍ക്കു സഹായമെത്തിക്കുന്നതിന്റെ ഭാഗമായി 12 ബില്യണ്‍ ഡോളറിന്റെ ആരോഗ്യ അടിയന്തര പദ്ധതിയാണ് ലോകബാങ്ക് നടപ്പാക്കുന്നത്. വാക്‌സീനും മറ്റ് ആരോഗ്യ സംവിധാനങ്ങളും വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. ജോലി നഷ്ടപ്പെട്ട്, വരുമാനമില്ലാതെ നട്ടം തിരിയുന്ന വികസിത, അവികസിത രാജ്യങ്ങളിലെ ആളുകള്‍ക്കാണ് സഹായമെത്തേണ്ടത്. പ്രവാസികളില്‍നിന്നു പണം എത്തുന്ന രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനും ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനാണു പ്രാഥമിക പരിഗണനയെന്നും മാല്‍പാസ് പറഞ്ഞു.