കോട്ടയം ജില്ലാ പഞ്ചായത്ത് കമ്മിറ്റി യോഗം; കോൺഗ്രസ്–ജോസഫ് പ്രതിനിധികൾ ബഹിഷ്കരിച്ചു
കോട്ടയം∙ കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ ചേരുമെന്നു പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി ചേർന്ന കോട്ടയം ജില്ലാ പഞ്ചായത്ത് കമ്മിറ്റി യോഗം കോൺഗ്രസ് - കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധികൾ ബഹിഷ്കരിച്ചു... | Kottayam District Panchayat Committee, Kerala Congress (Joseph) | Kerala Congress (M) | Congress | Kottayam | Manorama Online

കോട്ടയം∙ കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ ചേരുമെന്നു പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി ചേർന്ന കോട്ടയം ജില്ലാ പഞ്ചായത്ത് കമ്മിറ്റി യോഗം കോൺഗ്രസ് - കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധികൾ ബഹിഷ്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയാണ്.
കോൺഗ്രസ് പ്രതിനിധി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോന്റെ നേതൃത്വത്തിലാണ് യോഗം ബഹിഷ്കരിച്ചത്. അടിയന്തര പ്രാധാന്യമുള്ള ഒട്ടേറെ വികസന പദ്ധതികൾ ചർച്ച ചെയ്ത് ഫണ്ട് അനുവദിക്കുന്നതിനു വേണ്ടി വിളിച്ചു ചേർത്ത യോഗമാണ് ഇത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് നേരത്തെ മുതൽ ഉണ്ടായ വിവാദങ്ങളിൽ അസംതൃപ്തരായിരുന്നു കോൺഗ്രസ് അംഗങ്ങൾ. കൂടാതെ കേരള കോൺഗ്രസ് (എം) കഴിഞ്ഞ ദിവസം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ കോൺഗ്രസ് പൂർണമായും അകന്നു. കോൺഗ്രസിന്റെ 8 പേരും കേരള കോൺഗ്രസിന്റെ (ജോസഫ്) 2 പേരുമാണ് യോഗം ബഹിഷ്ക്കരിച്ചത്.
Content Highlight: Kottayam District Panchayat Committee, Kerala Congress (Joseph)