കറുത്ത മാസ്ക് ധരിച്ച്, കുത്തിയിരുന്നു മാധ്യമപ്രവർത്തകർ; ബിപ്ലബിനെതിരെ പ്രതിഷേധം
അഗർത്തല∙ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. കറുത്ത നിറത്തിലുള്ള മാസ്ക് ധരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമപ്രവർത്തകർ... Tripura Journalists Protest Against Alleged Threat By Biplab Deb

അഗർത്തല∙ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. കറുത്ത നിറത്തിലുള്ള മാസ്ക് ധരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. എഴുത്തുകാർക്കെതിരെ കഴിഞ്ഞ മാസം ബിപ്ലബ് ദേബ് ആക്രമണം നടത്തിയെന്നും അവർ ആരോപിച്ചു.
അഗര്‍ത്തലയിലെ രബിന്ദ്ര ഭവനു മുന്നിൽ അസംബ്ലി ഓഫ് ജേണലിസ്റ്റ് (എഒജെ) സംഘടനയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പു സമരവും നടത്തി. ബിപ്ലബ് ദേബ് തന്റെ വാക്കുകൾ പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും മുഖ്യമന്ത്രിക്കു ചേർന്ന പ്രവർത്തിയായിരുന്നില്ല അദ്ദേഹത്തിന്റേതെന്നും എഒജെ കൺവീനർ ശേഖര്‍ ദത്ത് പറഞ്ഞു.
കോവിഡിനെക്കുറിച്ച് വാർത്തകൾ നൽകി ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിന് ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. അവരോട് ഒരിക്കലും ക്ഷമിക്കാനാകില്ല – സ്പെഷൽ ഇക്കോണമിക് സോണിന്റെ കല്ലിടൽ കർമം നിര്‍വഹിക്കുമ്പോൾ ബിപ്ലബ് ദേബ് പറഞ്ഞിരുന്നു. സെപ്റ്റംബർ 11ന് നടന്ന ചടങ്ങിനിടെയാണ് ദേബ് ഇക്കാര്യം പറഞ്ഞത്. ഇത് മാധ്യമങ്ങൾക്കെതിരെയുള്ള ബിപ്ലബിന്റെ ഭീഷണിയാണെന്നും പ്രസ്താവന പിൻവലിക്കണമെന്നും മാധ്യമങ്ങൾ ആവശ്യപ്പെടുകയായിരുന്നു.
English Summary: Tripura Journalists Protest Against Alleged Threat By Biplab Deb