പട്ന∙ കോവിഡ് പ്രതിസന്ധി മൂലം മരവിച്ച ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആവേശത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നു. സംസ്ഥാനത്തെ 12 റാലികളില്‍ മോദി പങ്കെടുക്കും. 28നാണ് ആദ്യഘട്ട വിധിയെഴുത്തെങ്കിലും പ്രചാരണരംഗം ഇനിയും...Bihar Election, Narendra Modi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ കോവിഡ് പ്രതിസന്ധി മൂലം മരവിച്ച ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആവേശത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നു. സംസ്ഥാനത്തെ 12 റാലികളില്‍ മോദി പങ്കെടുക്കും. 28നാണ് ആദ്യഘട്ട വിധിയെഴുത്തെങ്കിലും പ്രചാരണരംഗം ഇനിയും സജീവമായിട്ടില്ല. അടുത്ത വെള്ളിയാഴ്ച മോദി പ്രചാരണത്തിന് ഇറങ്ങുന്നതോടെ കളിമാറുമെന്നാണ് ബിജെപി ക്യാംപ് പറയുന്നത്.

സാസാറാമിലും ഗയയിലും ഭാഗല്‍പുരിലുമാണ് ആദ്യ റാലികള്‍. സാമൂഹിക അകലം, മാസ്ക് ധരിക്കല്‍ തുടങ്ങി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും റാലികള്‍ നടക്കുക. ജെഡിയുവും ബിജെപിയും ഒറ്റക്കെട്ടാണെന്നും നിതീഷ് കുമാര്‍ തന്നെയാണ് എന്‍ഡിഎയുടെ നേതാവെന്നും ആവര്‍ത്തിച്ച് അടിവരയിടുന്നതാകും മോദിയുടെ ഒാരോ പ്രസംഗവേദികളും.

ADVERTISEMENT

എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍ ജെഡിയുവിനെതിരെ മത്സരിക്കുന്നത് രഹസ്യധാരണയുടെ ഭാഗമായിട്ടല്ലെന്ന് ആണയിടുകയാണ് ബിജെപി. എന്നാൽ മോദിയോടുള്ള വിധേയത്വം ആവര്‍ത്തിച്ച് വിശദീകരിച്ച് ബിജെപിയെ വെള്ളം കുടിപ്പിക്കുകയാണ് ചിരാഗ്. പ്രചാരണത്തിന് മോദിയുടെ ചിത്രങ്ങളുപയോഗിക്കില്ലെന്നും പ്രധാനമന്ത്രി തന്‍റെ ഹൃദയത്തിലാണെന്നും ചിരാഗ് പറഞ്ഞു. താന്‍ മോദിയുടെ ഹനുമാനാണെന്നും നെഞ്ചു പിളര്‍ന്ന് കാണിക്കാമെന്നും ചിരാഗ് പറഞ്ഞതോടെ ശരിക്കും ബിജെപി വെട്ടിലായി.

ബിഹാറിൽ യോഗിക്കായി പിടിവലി

ADVERTISEMENT

ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി സ്ഥാനാർഥികളുടെ പിടിവലി. തിരഞ്ഞെടുപ്പ് റാലികളിൽ യോഗിയെ എത്തിച്ച് ആളെ കൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി സ്ഥാനാർഥികൾ. 18 പൊതുറാലികളിൽ യോഗി എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. മോദി കഴിഞ്ഞാൽ ബിജെപിയുടെ താരപ്രചാരകരനായി യോഗി എത്തുന്നു എന്നതും പ്രത്യേകതയാണ്.

30 താരപ്രചാരകരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ഇതിൽ 12 റാലികളിൽ മോദി എത്തും. 18 മുതൽ 22 റാലികളിൽ യോഗിയും. യോഗി ആദിത്യനാഥിന്​ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ ഡിമാൻഡാനുള്ളതെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്സ്വാൾ അവകാശപ്പെടുന്നു. ഈ മാസം 20ന് രാംഗ്രാഗ് മണ്ഡലത്തിൽ യോഗി പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ADVERTISEMENT

English Summary: BJP releases fresh list of start campaigners for BiharElection