വാഷിങ്ടൻ ∙ ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന്റെ പേര് റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് പെർഡ്യൂ തെറ്റായി ഉച്ചരിച്ചതിൽ യുഎസിൽ വ്യാപക പ്രതിഷേധം. കമലയുടെ അനുയായികൾ 'MyNameIs', 'IstandwithKamala' എന്നീ....| Kamala Harris | US Presidential Election | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന്റെ പേര് റിപ്പബ്ലിക്കൻ സെനറ്റർ  ഡേവിഡ് പെർഡ്യൂ തെറ്റായി ഉച്ചരിച്ചതിൽ യുഎസിൽ വ്യാപക പ്രതിഷേധം. കമലയുടെ  അനുയായികൾ 'MyNameIs', 'IstandwithKamala' എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഓൺലൈന്‍ പ്രചാരണവും ആരംഭിച്ചു.

‘Kah-Mala-mala.. kamala mala-mala...’ എന്താണാവോ, എനിക്ക് ഇത് മനസിലാകുന്നില്ല, എന്തെങ്കിലുമാകട്ടെ–അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. ഉടൻ തന്നെ കമല അനുകുലികളും തിരിച്ചടിച്ചു. പെർഡ്യൂവിനെ അപലപിച്ച് ജോ  ബൈഡന്റെ  പ്രചാരണ കോർഡിനേറ്റർ അമിത് ജാനി ‘വർഗീയതയെ തകർത്തെറിയുക’ എന്ന പേരിൽ  പ്രചാരണത്തിനും തുടക്കം കുറിച്ചു. കമലയുടെ പേരിന്റെ ഉത്ഭവവും അർഥവും വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ.

ADVERTISEMENT

"എന്റെ പേര് മീനാക്ഷി. എനിക്ക് ഒരു ഹിന്ദു ദേവതയുടെയും എന്റെ മുത്തശ്ശിയുടെയും പേരാണ് നൽകിയിരിക്കുന്നത്. എന്റെ പാരമ്പര്യത്തെക്കുറിച്ച് അഭിമാനിക്കാനും ബഹുമാനിക്കാനും  എന്നെ പഠിപ്പിച്ച ശക്തരായ സ്ത്രീകളുടെ ഒരു നീണ്ട നിരയിൽ നിന്നാണ് ഞാൻ വരുന്നത് - പ്രത്യേകിച്ച്  ഡേവിഡ് പെർഡ്യൂവിനെപ്പോലെ  വംശീയ വെറിയൻമാരുടെ ഭീഷണിയെ ചെറുക്കാനും എന്നെ പഠിപ്പിച്ച പാരമ്പര്യം – അഭിഭാഷകയും എഴുത്തുകാരിയുമായ മീന ഹാരിസ് ട്വീറ്റ് ചെയ്തു.

"എന്റെ മുത്തശ്ശിയുടെ പേര് കമല എന്നായിരുന്നു.  തീർച്ചയായും ‘Kah-Mala-mala.. kamala mala-mala" എന്നല്ല.  ജോ ബൈഡന്റെ  പ്രചാരണ  ടീമിന്റെ തലവനൻമാരിൽ ഒരാളായ ഗൗതം രാഘവൻ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് നോമിനി ജോ ബൈഡൻ, ഹാരിസ് എന്നിവർക്ക് പിന്തുണ അറിയിച്ചുകൊണ്ട് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗമായ റോ ഖന്നയും ട്വീറ്റ് ചെയ്തു, "എന്റെ പേര് രോഹിത്, എന്റെ സുഹൃത്തുക്കൾ എന്നെ റോ എന്ന് വിളിക്കുന്നു. സംസ്‌കൃതത്തിൽ തിളക്കമുള്ള പ്രകാശം എന്നാണ് ഇതിനർത്ഥം."

ADVERTISEMENT

എന്നാൽ, പേര് ഉച്ചരിച്ചതിൽ വന്ന പിശക് മാത്രമാണിതെന്നും മറ്റൊന്നും  അർഥമാക്കുന്നില്ലെന്നും പെർഡ്യൂവിന്റെ വക്താവ് ജോൺ ബർക്ക് പറഞ്ഞു.  തീവ്ര സോഷ്യലിസ്റ്റ് അജണ്ടയ്‌ക്കെതിരെ താൻ വാദിക്കുകയാണെന്നും ഇദ്ദേഹം  ട്വീറ്റ് ചെയ്തു

English Summary : "My Name Is...": Support for Kamala Harris After Senator Mispronounces Name