ന്യൂഡൽഹി ∙ ജമ്മു കശ്മീരിനെക്കൂടി പരിധിയിൽ വരുത്തുന്ന തരത്തിൽ മൊബൈൽ ഫോൺ കവറേജ് വർധിപ്പിക്കാൻ പാക്കിസ്ഥാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. താഴ്‌വരയിലേക്കു ... Jammu Kashmir, J&K, Pak Mobile Service, Telecom, ISI, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജമ്മു കശ്മീരിനെക്കൂടി പരിധിയിൽ വരുത്തുന്ന തരത്തിൽ മൊബൈൽ ഫോൺ കവറേജ് വർധിപ്പിക്കാൻ പാക്കിസ്ഥാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. താഴ്‌വരയിലേക്കു നുഴഞ്ഞുകയറുന്ന പാക്ക് പരിശീലനം നേടിയ ഭീകരരെ സഹായിക്കാനും ഭാവിയിൽ ഇന്ത്യ ഏർപ്പെടുത്തിയേക്കാവുന്ന ആശയവിനിമയ വിലക്കുകൾ മുൻകൂട്ടി കണ്ടുമുള്ള നീക്കമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നാണു റിപ്പോർട്ട്. നിലവിൽ ജമ്മു കശ്മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ ഉപയോഗം മാത്രമേ അനുവദിച്ചിട്ടുള്ളൂ.

ഇപ്പോഴുള്ള മൊബൈൽ ടവറുകളുടെ ശേഷി വർധിപ്പിക്കുകയും ഒരു വർഷമായി പുതിയവ പണിയുകയുമാണ് പാക്കിസ്ഥാൻ ചെയ്യുന്നതെന്നു ഡൽഹിയിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. നിലവിലെ ടെലിഫോൺ ശൃംഖല ശക്തിപ്പെടുത്തി, കശ്മീരിലേക്കു നുഴഞ്ഞുകയറിയ ഭീകരരെ സഹായിക്കാനാണ് ഈ പദ്ധതിയെന്നാണ് ആദ്യമൊക്കെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 5ന് 370ാം അനുച്ഛേദം റദ്ദാക്കി ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യ വിച്ഛേദിച്ചപ്പോൾ നടപടിക്കെതിരെ കാര്യമായ പ്രതിഷേധം രൂപീകരിക്കാൻ പാക്കിസ്ഥാനു കഴിഞ്ഞില്ല.

ADVERTISEMENT

ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് തടയാനാകാത്ത പാക്ക് ടെലികോം സേവനങ്ങൾ കശ്മീരികൾ ഉപയോഗിക്കണമെന്നതാണ് പാക്കിസ്ഥാന്റെ ആഗ്രഹം. പാക്ക് പദ്ധതി നടപ്പാവുകയാണെങ്കിൽ ഇന്ത്യൻ ടെലിഫോൺ കമ്പനികൾക്ക് പകരമായി കശ്മീരികൾക്ക് പാക്ക് കമ്പനികളുടെ സേവനങ്ങളും ഉപയോഗിക്കാനാകും. ഇന്ത്യയുമായുള്ള നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലുമായി 38 സ്ഥലങ്ങളിൽനിന്നുള്ള സിഗ്നലുകളാണ് പാക്ക് ടെലികോം സേവനദാതാക്കളായ സ്പെഷൽ കമ്യൂണിക്കേഷൻസ് ഓർഗനൈസേഷൻ (എസ്‌സിഒ) വിലയിരുത്തിയത്.

നിലവിലുള്ള 28 ടവറുകളിൽനിന്നു പുറപ്പെടുന്ന സിഗ്നലുകൾ പാക്കിസ്ഥാന് ഉപയോഗിക്കാം. 18 പ്രദേശങ്ങളിലെ ജിഎസ്എം ആന്റിനകൾ പുനഃക്രമീകരിച്ചു വച്ചാൽ ഇന്ത്യൻ ഭാഗത്ത് മൊബൈൽ സേവനങ്ങൾക്ക് റേഞ്ച് കിട്ടും. എന്നാൽ പാക്ക് ഭാഗത്ത് റേഞ്ച് കുറവായിരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. പാക്ക് അധിനിവേശ കശ്മീരിൽ പുതിയ ബേസ് ട്രാൻസീവർ സ്റ്റേഷൻ നിർമിക്കണമെന്നും ഇന്ത്യൻ ഭാഗത്ത് വയർലെസ് ലോക്കൽ ലൂപ് ഫോണുകൾ ഉപയോഗിക്കണമെന്നും ബ്ലൂപ്രിന്റിൽ പറയുന്നു.

ADVERTISEMENT

ഈ പദ്ധതി പാക്കിസ്ഥാൻ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണു സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. പാക്ക് ചാരസംഘടന ഐഎസ്ഐയും പാക്ക് അധിനിവേശ കശ്മീരിലെ മൊബൈൽ ടവർ സിഗ്നലുകൾക്ക് ശക്തി കൂട്ടണമെന്ന് സമ്മർദം ചെലുത്തുന്നുണ്ട്. ഇന്ത്യയിലെ ബാരാമുള്ളയ്ക്ക് എതിർവശമുള്ള പാക്കിസ്ഥാനിലെ ചാം, സോപ്പോറിനും അപ്പർ നീലം വാലിക്കും എതിർവശത്തുള്ള ലീപ്പ, കുപ്‌വാരയ്ക്ക് എതിർവശമുള്ള അത്മുഖം, ശ്രീനഗറിന് എതിർവശത്തുള്ള ഹില്ലൻ മീര തുടങ്ങിയ സ്ഥലങ്ങളിലെ മൊബൈൽ ടവറുകളുടെ സിഗ്നൽ ശക്തി വർധിപ്പിച്ചാൽ നിയന്ത്രണരേഖയിൽ പൂർണ കവറേജ് പാക്ക് സൈന്യത്തിനു കിട്ടുമെന്നാണ് അവരുടെ വിലയിരുത്തൽ.

ഇതോടൊപ്പം മുസഫറാബാദിനും അപ്പർ നീലത്തിനും ഖുയ്റാറ്റയ്ക്കും സമീപമുള്ള ലവാത്തിലെ ടിവി ടവറുകളുടെ സിഗ്നൽ ശക്തി വർധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അങ്ങനെ വന്നാൽ ജമ്മു കശ്മീരിൽ ഉടനീളം ടിവി കവറേജും പാക്ക് സൈന്യത്തിനു ലഭിക്കുമെന്നാണു കരുതുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

English Summary: Pakistan readies plan to sabotage J&K telecom blackout with new mobile towers