എന്തുകൊണ്ടാണ് ഗാന്ധി കുടുംബം നിശബ്ദത പാലിക്കുന്നതെന്നു മനസ്സിലാകുന്നില്ല: സ്മൃതി
ന്യൂഡൽഹി ∙ ബിജെപി നേതാവ് ഇമാർതി ദേവിക്കെതിരായി അപകീർത്തികരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കമൽനാഥിനെതിരെ ഗാന്ധി കുടുംബം നടപടിയെടുക്കില്ലെന്നു കേന്ദ്രമന്ത്രി .... The Gandhis Will Not Take Any Action Against Kamal Nath: Smriti Irani

ന്യൂഡൽഹി ∙ ബിജെപി നേതാവ് ഇമാർതി ദേവിക്കെതിരായി അപകീർത്തികരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കമൽനാഥിനെതിരെ ഗാന്ധി കുടുംബം നടപടിയെടുക്കില്ലെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു വനിതാ നേതാവിനെതിരെ കമൽനാഥ് നടത്തിയ പരാമർശത്തിൽ എന്തെങ്കിലും ന്യായീകരണം കണ്ടെത്താൻ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഗാന്ധി കുടുംബം നിശബ്ദത പാലിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നും സ്മൃതി പറഞ്ഞു.
മധ്യപ്രദേശിൽ കോൺഗ്രസിൽനിന്നു കൂറുമാറി ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന നേതാവാണ് ഇമാർതി ദേവി. രാഷ്ട്രീയത്തിലുള്ള വനിതയ്ക്കെതിരെ ഇതാദ്യമായിട്ടല്ല മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് നേതാവ് മോശം പരാമർശം നടത്തുന്നത്. ദിഗ്‌വിജയ് സിങ് ഒരു വനിത പ്രവർത്തകയ്ക്കെതിരെ മോശം പരാമർശം നടത്തിയത് എല്ലാവരും ഓർക്കുന്നുണ്ടാകും – സ്മൃതി ചൂണ്ടിക്കാട്ടി.
ദാബ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാർഥിക്കെതിരെ കമൽനാഥ് മോശം പ്രയോഗം നടത്തിയത്. ‘ഞങ്ങളുടെ സ്ഥാനാർഥി എളിയവരിൽ എളിയവനാണ്. ബിജെപി സ്ഥാനാർഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാൻ മടിക്കുന്നത്. എന്നെക്കാൾ കൂടുതലായി നിങ്ങൾക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവർ’– ഇതായിരുന്നു കമൽനാഥിന്റെ പരാമർശം.
English Summary: The Gandhis Will Not Take Any Action Against Kamal Nath: Smriti Irani