ഫൗചി ദുരന്തം, അയാളെ കേട്ടിരുന്നെങ്കിൽ മരണം 5 ലക്ഷം കടക്കുമായിരുന്നു: ട്രംപ്
വാഷിങ്ടൻ∙ യുഎസിന്റെ കൊറോണ വൈറസ് നേരിടാനുള്ള ദൗത്യ സംഘത്തിലെ അംഗവും സാംക്രമിക രോഗ വിദഗ്ധനുമായ ആന്തണി ഫൗചിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. Coronavirus, COVID-19, Anthony Fauci, Donald Trump, US Election, Malayala Manorama, Manorama Online, Manorama News

വാഷിങ്ടൻ∙ യുഎസിന്റെ കൊറോണ വൈറസ് നേരിടാനുള്ള ദൗത്യ സംഘത്തിലെ അംഗവും സാംക്രമിക രോഗ വിദഗ്ധനുമായ ആന്തണി ഫൗചിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞാൻ അയാളെ കേട്ടിരുന്നുവെങ്കിൽ ഇന്ന് യുഎസിൽ കോവിഡ് മരണങ്ങൾ 5 ലക്ഷം കടക്കുമായിരുന്നു എന്നാണ് ട്രംപിന്റെ പ്രസ്താവന.
‘അയാൾ ഓരോ തവണയും ടെലിവിഷനു മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ കയ്യിൽ ഒരു ബോംബും ഉണ്ടാകും. എന്നാൽ അതിനെക്കാൾ വലിയ ബോംബായിരിക്കും അയാളെ പുറത്താക്കിയാൽ പൊട്ടുക. ഫൗചിമാർ ഒരു ദുരന്തമാണ്’ – ആരോഗ്യ വിദഗ്ധരെ ഒന്നടക്കം കുറ്റപ്പെടുത്തി ട്രംപ് പറഞ്ഞു. അരിസോണയിലെ റാലിയിൽ പങ്കെടുക്കുമ്പോഴായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന.
മൂന്നു ദിവസത്തിനിടെ അഞ്ച് തിരഞ്ഞെടുപ്പ് റാലികൾ അരിസോണയിൽ വിളിച്ചു ചേർത്ത ട്രംപിന്റെ നടപടിയെ ആരോഗ്യ പ്രവർത്തകർ ചോദ്യം ചെയ്തതാണു യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനത്തിനെതിരെ യുഎസ് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തെറ്റായ ദിശയിലാണെന്നു പോകുന്നതെന്നും നിലപാടുകൾക്കു മാറ്റം വരുത്തിയില്ലെങ്കിൽ കോവിഡ് മരണം വൻതോതിൽ വർധിക്കുമെന്നും ഫൗചി മുന്നറിയിപ്പ് നൽകിയിരുന്നു.
യാതൊരു സാമൂഹിക അകലമോ മുൻകരുതലുകളോ പാലിക്കാതെ തിരഞ്ഞെടുപ്പ് റാലികളിൽ ജനം ഇരമ്പുന്നതു ദുരന്തം വരുത്തി വയ്ക്കുമെന്നും യുഎസിന്റെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ് തലവൻ കൂടിയായ ഫൗചി അഭിപ്രായപ്പെട്ടിരുന്നു.
മാസ്ക് ധരിക്കാതെ തിരഞ്ഞെടുപ്പ് യോഗത്തിനെത്തുന്ന ട്രംപിനു കോവിഡ് ബാധിച്ചതിൽ അതിശയമില്ലെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഫൗചി പറഞ്ഞതാണ് ട്രംപിന്റെ പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നാണു നിഗമനം. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ജോ ബൈഡൻ, ഫൗചിയെ പുകഴ്ത്തുകയും നിഷേധാത്മക സമീപനം സ്വീകരിക്കുകയും ചെയ്യുന്ന ട്രംപിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
കോവിഡ് വ്യാപനം ട്രംപിനു യുഎസ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആന്തണി ഫൗചിയും സർക്കാരിന്റെ ആരോഗ്യ വിദഗ്ധരും വൻ ദുരന്തമാണെന്ന ട്രംപിന്റെ പ്രസ്താവന. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കെ എതിർ സ്ഥാനാർഥി ജോ ബൈഡനെക്കാൾ ട്രംപ് പിന്നിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് കോവിഡ് പ്രോട്ടോക്കോളുകൾ കാറ്റിൽ പറത്തി തിരഞ്ഞെടുപ്പ് പ്രചാരണം ട്രംപ് അതിവേഗത്തിലാക്കിയത്.
English Summary: Donald Trump calls Dr Anthony Fauci a 'disaster' and shrugs off COVID-19 even as infections soar