പട്ന ∙ ബിഹാർ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രവും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടവും ചർച്ചയാക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരവാദം അവസാനിപ്പിക്കുകയും പാക്കിസ്ഥാനിൽ കയറി ....| Yogi Adityanath | Bihar Polls | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാർ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രവും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടവും ചർച്ചയാക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരവാദം അവസാനിപ്പിക്കുകയും പാക്കിസ്ഥാനിൽ കയറി ഭീകരരെ ഇല്ലാതാക്കുകയും ചെയ്തെന്നു ബാലാക്കോട്ട് ആക്രമണം സൂചിപ്പിച്ച് യോഗി പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴിൽ പാക്കിസ്ഥാന് ഒരിക്കലും ഇന്ത്യയുടെ മണ്ണിൽ ഭീകരത വിതയ്ക്കാൻ കഴിയില്ലെന്നും യോഗി കൂട്ടിച്ചേർത്തു. 

‘നിങ്ങൾ ബിജെപി സ്ഥാനാർഥിയെ എംഎൽഎയായി തിരഞ്ഞെടുത്താൽ അദ്ദേഹം നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനത്തിനായി കൊണ്ടുപോകും. ത്രേതായുഗത്തിൽ ഈ രാമഗൃഹത്തിലാണു ഭഗവാൻ ധ്യാനനിരതനായത്’– രാമക്ഷേത്ര നിർമാണം ചൂണ്ടിക്കാട്ടി യോഗി പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ പ്രധാന ആയുധമാണ് രാമക്ഷേത്ര നിർമാണം. 

ADVERTISEMENT

‘നിതീഷ് കുമാർ മുഖ്യമന്ത്രി ആകുന്നതിനു മുൻപ് ബിഹാറിന്റെ അവസ്ഥ എന്തായിരുന്നു? ബിഹാറിലെ ജനങ്ങളുടെ താൽപര്യ പ്രകാരമാണ് എൻഡിഎ സർക്കാർ ഭരിക്കുന്നത്. മോദിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സർക്കാരിൽനിന്ന് ബിഹാറിന് നേട്ടമാണ് ഉണ്ടായിട്ടുള്ളത്. യാതൊരും വേർതിരിവും ഉണ്ടാക്കാതെയാണു പ്രവർത്തിക്കുന്നത്. മോദി പാവപ്പെട്ടവർക്ക് വീടുകൾ നൽകി. സർക്കാർ സൗജന്യ റേഷനും പാവപ്പെട്ടവർക്ക് ഗ്യാസ് കണക്‌ഷനും നൽകി. പാവപ്പെട്ടവർക്കു ജോലി നൽകി’– യോഗി പറഞ്ഞു. 

English Summary :In Bihar, Yogi Adityanath's Poll Promise: "Darshan" At Ayodhya Ram Temple

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT