അഴിമതിക്കേസ് പ്രതിയായ കശുവണ്ടി കോര്‍പറേഷന്‍ മുന്‍ എംഡിക്ക് ഇരട്ടി ശമ്പളം
തിരുവനന്തപുരം ∙ കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി അഴിമതിക്കേസിലെ പ്രതിയും കോര്‍പറേഷന്‍ മുന്‍ എംഡിയുമായ കെ.എ.രതീഷിന് ഇരട്ടിനേട്ടം. അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ | KA Ratheesh | Khadi Board | Cashew Development Corporation | corruption | KSCDC | KSDC graft case | salary hike | Manorama Online

തിരുവനന്തപുരം ∙ കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി അഴിമതിക്കേസിലെ പ്രതിയും കോര്‍പറേഷന്‍ മുന്‍ എംഡിയുമായ കെ.എ.രതീഷിന് ഇരട്ടിനേട്ടം. അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ ഒഴിവാക്കിയതിനു പിന്നാലെ ശമ്പളവും കൂട്ടി. ശമ്പളം 80,000 രൂപയിൽനിന്ന് 1,70,000 ആക്കി. മറ്റു ആനുകൂല്യങ്ങളും കൂടി ചേര്‍ത്താല്‍ രണ്ടു ലക്ഷത്തിലേറെ രൂപ ശമ്പളയിനത്തിൽ വരും.
നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ് രതീഷ്. തോട്ടണ്ടി അഴിമതിക്കേസിൽ ഒന്നാം പ്രതിയായിരുന്നു. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോർപറേഷനു വൻ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കശുവണ്ടി വികസന കോർപറേഷൻ 2015ലെ ഓണക്കാലത്തു നടത്തിയ തോട്ടണ്ടി ഇടപാടിൽ വൻ നഷ്ടമുണ്ടായെന്ന കേസ് വിജിലൻസ് എഴുതിത്തള്ളിയിടത്താണ് സിബിഐ വൻക്രമക്കേട് കണ്ടെത്തിയത്.
ഇറക്കുമതി വ്യവസ്ഥകൾ അട്ടിമറിച്ചു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോർപറേഷനു വൻ നഷ്ടം നേരിട്ടതായി സിബിഐ കണ്ടെത്തി. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ തോട്ടണ്ടി വാങ്ങിയതിൽ അഴിമതി നടന്നതായി ആരോപിച്ച് മനോജ് കടകംപള്ളി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് അന്വേഷിക്കാൻ 2015ൽ സിബിഐയെ ചുമതലപ്പെടുത്തിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, വഞ്ചന എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ്. 2005 മുതൽ 2015 വരെ കോർപറേഷൻ എംഡിയായിരുന്നു രതീഷ്.
English Summary: KA Ratheesh to get double salary