നിയന്ത്രണ രേഖയുടെ തൊട്ടടുത്ത് ‘ശസ്ത്ര പൂജ’ ചെയ്യാൻ രാജ്നാഥ് സിങ്; ചൈനയ്ക്ക് മുന്നറിയിപ്പ്
ന്യൂഡൽഹി ∙ ഇത്തവണ നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ‘ശസ്ത്ര പൂജ’ (ആയുധ പൂജ) സിക്കിമിലെ ഷെറാതങ്ങിൽ ആഘോഷിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കിഴക്കൻ ലഡാക്കിൽ ചൈനയുമായി മാസങ്ങളായുള്ള സംഘർഷത്തിന് അയവില്ലാത്ത പശ്ചാത്തലത്തിൽ, യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് (എൽഎസി) രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള കേന്ദ്രത്തിലാണുRajnath Singh | Shastra Puja | China | Manorama News

ന്യൂഡൽഹി ∙ ഇത്തവണ നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ‘ശസ്ത്ര പൂജ’ (ആയുധ പൂജ) സിക്കിമിലെ ഷെറാതങ്ങിൽ ആഘോഷിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കിഴക്കൻ ലഡാക്കിൽ ചൈനയുമായി മാസങ്ങളായുള്ള സംഘർഷത്തിന് അയവില്ലാത്ത പശ്ചാത്തലത്തിൽ, യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് (എൽഎസി) രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള കേന്ദ്രത്തിലാണു പൂജ നടക്കുന്നത്.
സൈനികർക്കൊപ്പം പ്രതിരോധ മന്ത്രി ദസറ ആഘോഷിക്കുന്നതു സേനയ്ക്ക് വലിയ ആത്മവിശ്വാസം നൽകും. ചൈനയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്നും സൈനികവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സിക്കിം സെക്ടറിൽ എൽഎസിയിൽ നിലയുറപ്പിച്ചിട്ടുള്ളത് 33 കോറിലെ സൈനികരാണ്. സുക്നയിലെ കോർ ആസ്ഥാനത്തെത്തിയ രാജ്നാഥ് സിങ്, ചൈനയ്ക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ തയാറെടുപ്പുകൾ വിലയിരുത്തി. ബംഗാളിലും സിക്കിമിലുമായി ദ്വിദിന സന്ദർശനത്തിലാണു പ്രതിരോധ മന്ത്രി.
കഴിഞ്ഞവർഷം ഫ്രാൻസിലായിരുന്നു രാജ്നാഥ് സിങ് ആയുധ പൂജ നിർവഹിച്ചത്. റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് ബോർദോ മെരിഗ്‌നാക് വിമാനത്താവളത്തിലെ ചടങ്ങിൽ ഡാസോ ഏവിയേഷനിൽനിന്ന് ഏറ്റുവാങ്ങുന്നതിനു മുന്നോടിയായിരുന്നു പൂജ. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും അരലക്ഷത്തിലേറെ വീതം സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്.
English Summary: Rajnath Singh To Perform "Shastra Puja", Spend Dussehra Near China Border