തിരുവനന്തപുരം∙ മുന്നാക്ക സംവരണത്തിന് മുന്‍കാലപ്രാബല്യം ആവശ്യപ്പെട്ട് എന്‍എസ്എസ്. ഈ വർഷം ജനുവരി മുതല്‍ പ്രാബല്യം വേണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ജനുവരി മുതലുളള നിയമനങ്ങള്‍ പുനഃക്രമീകരിക്കണമെന്നും | Nair Service Society | kerala government | upper caste reservation | reservation | NSS | G. Sukumaran Nair | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുന്നാക്ക സംവരണത്തിന് മുന്‍കാലപ്രാബല്യം ആവശ്യപ്പെട്ട് എന്‍എസ്എസ്. ഈ വർഷം ജനുവരി മുതല്‍ പ്രാബല്യം വേണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ജനുവരി മുതലുളള നിയമനങ്ങള്‍ പുനഃക്രമീകരിക്കണമെന്നും ഇക്കാലയളവില്‍ മുന്നാക്കവിഭാഗങ്ങള്‍ക്ക് നഷ്ടമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.

മുന്നാക്ക സംവരണത്തിലെ നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തതാണെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി. പുതിയ സർക്കാർ ഉത്തരവ് ജാതി സംവരണത്തിന് എതിരാണെന്ന് എസ്എൻഡിപിയും മുസ്‌ലീം ലീഗും നിലപാടെടുത്തതിന് പിന്നാലെയാണ് ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി എന്‍എസ്എസും രംഗത്തെത്തിയത്.

ADVERTISEMENT

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നീക്കിവച്ച ഒഴിവുകളിൽ അനുയോജ്യരായ ഉദ്യോഗാർഥികളെ ലഭിക്കാതെ വന്നാൽ അത്തരം ഒഴിവുകൾ അതേ സമുദായത്തിൽ നിന്നുതന്നെ നികത്തപ്പെടണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. സംവരണേതര വിഭാഗത്തിൽപെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10 ശതമാനം ലഭിക്കുമെന്നതിനാൽ ടേണുകൾ യഥാക്രമം 3,11,23,35,47,59,63,75,87,99 എന്നിവയാക്കി നിശ്ചയിക്കണമെന്ന ആവശ്യവും എന്‍എസ്എസ് മുന്നോട്ടുവച്ചു.

English Summary: NSS against government upper caste reservation