തദ്ദേശ തിരഞ്ഞെടുപ്പ്: മാസ്ക്കിനും ഗ്ലൗസിനും ഉൾപ്പെടെ 12 കോടി; ആകെ ചെലവ് 180 കോടി
തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാസ്കും ഗ്ലൗസും വാങ്ങാനും ബൂത്തുകളിൽ സാനിറ്റൈസർ വയ്ക്കാനും 12 കോടിയോളം രൂപ ചെലവു വരുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. മെഡിക്കൽ സർവീസ് കോർപറേഷനിൽനിന്ന് ഇവ വാങ്ങാനാണ് തീരുമാനം. 2 ലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ്...Covid, Corona, Local Body Election

തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാസ്കും ഗ്ലൗസും വാങ്ങാനും ബൂത്തുകളിൽ സാനിറ്റൈസർ വയ്ക്കാനും 12 കോടിയോളം രൂപ ചെലവു വരുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. മെഡിക്കൽ സർവീസ് കോർപറേഷനിൽനിന്ന് ഇവ വാങ്ങാനാണ് തീരുമാനം. 2 ലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നത്. 180 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ചെലവായി കമ്മിഷൻ പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ഈ തുക ഉയരാൻ സാധ്യതയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പൊലീസ് വിന്യാസത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടുത്തയാഴ്ച ചർച്ച നടത്തും. കൂടിക്കാഴ്ചക്കു സമയം ആവശ്യപ്പെട്ടു ഉടനെ കത്തു നല്‍കും. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസിനു കഴിയുമോ എന്നു കമ്മിഷന്‍ ആരായും. ഡിജിപി സമ്മതം അറിയിച്ചാല്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തും. അല്ലെങ്കിൽ രണ്ടു ഘട്ടമായി നടത്തും. പോസ്റ്റല്‍ ബാലറ്റിനു പേപ്പര്‍ വാങ്ങാനുള്ള നടപടികളും ആരംഭിച്ചു.
ഡിസംബർ പകുതിക്കു മുൻപായി ഭരണസമിതികൾ അധികാരമേൽക്കുന്ന തരത്തിൽ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. നവംബർ 11നു നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കും. തിരഞ്ഞെടുപ്പ് 1 മാസം നീട്ടാൻ സർവകക്ഷിയോഗം തീരുമാനിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നടപടിക്രമങ്ങളിലും പ്രചാരണ രീതികളിലും സമഗ്രമായ മാറ്റമുണ്ടാകും. രാവിലെ 7 മുതൽ 5 വരെയായിരുന്ന വോട്ടിങ് ഒരു മണിക്കൂർ നീട്ടും. പ്രചാരണത്തിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
English Summary: Election Commission Expects Expense of 180 Crore Rupees for Local Body Election