ന്യൂഡൽഹി ∙ സെപ്റ്റംബര്‍ 30-ന് പ്രഖ്യാപിച്ച അൺലോക്–5ന്റെ ഇളവുകൾ ഒരു മാസത്തേക്കു കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിനിമ തിയറ്റർ, കായിക പരിശീലനത്തിനുള്ള നീന്തൽക്കുളങ്ങൾ | Covid | Unlock 5 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സെപ്റ്റംബര്‍ 30-ന്‌ പ്രഖ്യാപിച്ച അൺലോക്–5ന്റെ ഇളവുകൾ ഒരു മാസത്തേക്കു കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിനിമ തിയറ്റർ, കായിക പരിശീലനത്തിനുള്ള നീന്തൽക്കുളങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ നവംബർ 30 വരെ തുടർന്നും പ്രവർത്തിക്കാമെന്നു മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തു കോവിഡ് കുറയുകയാണെന്നു സർക്കാർ അവകാശപ്പെടുമ്പോഴും കൂടുതൽ ഇളവുകൾക്കു പക്ഷേ തയാറായിട്ടില്ല.

സെപ്റ്റംബറിൽ സിനിമ തിയറ്ററുകൾ 50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചു തുറക്കാനും, അടച്ചിട്ട സ്ഥലങ്ങളിൽ പകുതി സീറ്റെണ്ണത്തിൽ ഒത്തുകൂടാനും (പരമാവധി 200 പേർ), നിശ്ചിത രാജ്യാന്തര വിമാനയാത്രകൾക്കും ഉൾപ്പെടെയാണു കേന്ദ്രം അനുമതി നൽകിയത്. പ്രധാനപ്പെട്ട എല്ലാ മേഖലകളും പ്രോട്ടോക്കോൾ പാലിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമാണു ലോക്ഡൗൺ തുടരുന്നതെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ADVERTISEMENT

English Summary: MHA extends guidelines for re-opening, most remain unchanged