പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ 7ന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് 6നാണ് അവസാനിച്ചത്. 53.54% പോളിങ് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. പതിവിനു വിപരീതമായാണ് പതിവിനു..Bihar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ 7ന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് 6നാണ് അവസാനിച്ചത്. 53.54% പോളിങ് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. പതിവിനു വിപരീതമായാണ് വോട്ടെടുപ്പിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും പങ്കെടുക്കുന്നത്.

2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ 54.94 ശതമാനമായിരുന്നു പോളിങ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 53.54 ശതമാനവും പോളിങ് രേഖപ്പെടുത്തി. 31,371 വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ മാവോയിസ്റ്റ് സ്വാധീന മേഖലകളായ ഗയയും ഔറംഗബാദും ഉൾപ്പെടെ 71 സീറ്റുകളിലാണ് ബിഹാർ ജനത വിധിയെഴുതിയത്.

ADVERTISEMENT

കോവിഡ് ഭീതിക്കിടെ രാജ്യത്ത് നടന്ന ആദ്യ വോട്ടെടുപ്പാണിത്. പോളിങ് ബൂത്തിൽ വോട്ടർമാരുടെ എണ്ണം കുറച്ചും അധിക സമയം അനുവദിച്ചും വോട്ടെടുപ്പ് നടപടി ക്രമങ്ങൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിരുന്നു.

തിരഞ്ഞെടുപ്പു ദിവസം വോട്ടഭ്യർഥിച്ചതിനെത്തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന ബുധനാഴ്ചയാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വോട്ട് അഭ്യർഥിച്ചത്. ഇതിനെതിരെയാണ് ബിജെപി പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

ADVERTISEMENT

Content highlights: Bihar polling started