കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി∙ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഒരു പ്രഖ്യാപനം നടത്തുമ്പോൾ ഞാൻ വാക്കുകൾ തിരയുന്നത് വളരെ അപൂർവമാണ്....Covid, Smriti Irani

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഒരു പ്രഖ്യാപനം നടത്തുമ്പോൾ ഞാൻ വാക്കുകൾ തിരയുന്നത് വളരെ അപൂർവമാണ്. അതിനാൽ ഇത്തവണ ലളിതമാക്കുന്നു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ എത്രയും വേഗം പരിശോധന നടത്താൻ അഭ്യർഥിക്കുന്നു.’ – സ്മൃതി ട്വീറ്റ് ചെയ്തു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്‌കരി, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ബുധനാഴ്ച 80 ലക്ഷം കവിഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 508 പേർ മരിച്ചു.
English Summary: Union Minister Smriti Irani Tests Positive For Coronavirus