‘അതു വ്യാജ വാഗ്ദാനങ്ങൾ’; തേജസ്വിയെ വിമർശിച്ച് നിതീഷ്, ബിജെപിക്കും ‘കുത്ത്’
പട്ന ∙ ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവിന്റെ വാഗ്ദാനങ്ങൾ ‘വ്യാജമാണ്’ എന്ന വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 10 ലക്ഷം | Bihar Election 2020 | Nitish Kumar | Manorama Online

പട്ന ∙ ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവിന്റെ വാഗ്ദാനങ്ങൾ ‘വ്യാജമാണ്’ എന്ന വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 10 ലക്ഷം തൊഴിൽ വാഗ്ദാനം ചെയ്തു തിരഞ്ഞെടുപ്പിന്റെ അജൻഡ തേജസ്വി നിശ്ചയിച്ചതിൽ ആർജെഡി–ബിജെപി ക്യാംപ് അസ്വസ്ഥമാണെന്നാണു നിതീഷിന്റെ പ്രസ്താവന തെളിയിക്കുന്നത്.
‘അവർ പറയുന്നു നിങ്ങൾക്കു ജോലി തരാമെന്ന്. അതെല്ലാം വ്യാജ വാഗ്ദാനങ്ങളാണ്. അവർ മറ്റൊന്നും പറയുന്നില്ല. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണു ശ്രമിക്കുന്നത്. തേജസ്വിയുടെ രക്ഷിതാക്കളായ ലാലു പ്രസാദ് യാദവ്– റാബ്രി ദേവി എന്നിവരുടെ ഭരണകാലത്ത് (1900– 2005) 95,000 തൊഴിൽ മാത്രമാണു നൽകിയത്. എന്നാൽ ഞങ്ങളുടെ ഭരണത്തിൽ 6 ലക്ഷത്തിലേറെ തൊഴിലുകളാണു നൽകിയത്. ’– പർഭട്ടയിലെ റാലിയിൽ നിതീഷ് പറഞ്ഞു. സഖ്യകക്ഷിയായ ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയാണ് നിതീഷിന്റെ വാക്കുകളെന്നു സംശയമുണ്ട്.
4 ലക്ഷം സർക്കാർ ജോലിയും 15 ലക്ഷം തൊഴിലവസരവും ബിജെപി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോവിഡ് ലോക്ഡൗണും കുടിയേറ്റ തൊഴിലാളി പ്രതിസന്ധിയും സംസ്ഥാനത്തെ വലച്ച സാഹചര്യത്തിലാണ്, അധികാരത്തിൽ വന്നാൽ 10 ലക്ഷം തൊഴിൽ നൽകുമെന്നു തേജസ്വിയുടെ പ്രഖ്യാപനം. ഇതു വോട്ടർമാരെ സ്വാധീനിക്കുമെന്നു തിരിച്ചറിഞ്ഞാണു ബിജെപിയും തൊഴിൽ വാഗ്ദാനം ചെയ്തത്. മൂന്നു ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം നവംബർ 10ന് അറിയാം.
English Summary: "It's All Bogus": Nitish Kumar On Tejashwi Yadav's 10 Lakh Jobs Promise