പട്‌ന∙ ഉത്തര്‍പ്രദേശില്‍ ‘ഇരട്ടയുവരാജാക്കന്മാ’ര്‍ക്കു സംഭവിച്ചതു തന്നെ ബിഹാറില്‍ ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന രാഹുല്‍ ഗാന്ധിയേയും അഖിലേഷ് യാദവിനെയും | Bihar | PM Modi | Narendra Modi | BJP | Tejashwi Yadav | Bihar Election | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്‌ന∙ ഉത്തര്‍പ്രദേശില്‍ ‘ഇരട്ടയുവരാജാക്കന്മാ’ര്‍ക്കു സംഭവിച്ചതു തന്നെ ബിഹാറില്‍ ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന രാഹുല്‍ ഗാന്ധിയേയും അഖിലേഷ് യാദവിനെയും പേരെടുത്തു പറയാതെ പരിഹസിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ രാഹുല്‍ ഗാന്ധി കൈകോര്‍ത്തിരിക്കുന്നത് തേജസ്വി യാദവുമായിട്ടാണ്. ‘ജംഗിള്‍ രാജിന്റെ യുവരാജ്’ എന്നാണു തേജസ്വിയെ മോദി വിശേഷിപ്പിച്ചിരുന്നത്.

‘മൂന്നോ നാലോ വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലും രണ്ട് യുവരാജാക്കന്മാരാണ് കറുത്ത ജാക്കറ്റുമിട്ട് ബസിന്റെയും മറ്റും മുകളില്‍ കയറി കൈവീശി കടന്നുപോയത്. പക്ഷേ ജനങ്ങള്‍ അവരെ തകര്‍ത്തു തരിപ്പണമാക്കി. അതിലൊരു യുവരാജാവ് ബിഹാറില്‍ ജംഗിള്‍ രാജിന്റെ യുവരാജുമായാണ് ഒന്നിച്ചിരിക്കുന്നത്. എന്നാല്‍ ഇരട്ടഎഞ്ചിനുള്ള എന്‍ഡിഎ സര്‍ക്കാരിനെയാവും ജനങ്ങള്‍ പിന്തുണയ്ക്കുക. ആദ്യഘട്ട വോട്ടെടുപ്പിലെ പ്രവണത നോക്കുമ്പോള്‍ നിതീഷ് കുമാര്‍ തന്നെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണ്. ചില നേതാക്കന്മാര്‍ക്ക് ബിഹാറിലെ ജനങ്ങളെക്കുറിച്ചു യാതൊരു ചിന്തയുമില്ല. അവര്‍ എപ്പോഴും അവരുടെ കുടുംബത്തിനു വേണ്ടി മാത്രമാണു പ്രവര്‍ത്തിക്കുന്നത്. അതേസമയം എന്‍ഡിഎ പാവപ്പെട്ടവരുടെ ദുരിതം അകറ്റാനാണു ശ്രമിക്കുന്നത്’-മോദി പറഞ്ഞു.

ADVERTISEMENT

ബിഹാറില്‍ 71 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള 172 സീറ്റുകളിലേക്ക് നവംബര്‍ 3നും ഏഴിനുമാണ് തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിനു ഫലം പ്രഖ്യാപിക്കും.

English Summary: "What Happened To Double Yuvraj In UP Will Repeat In Bihar": PM Modi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT