രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കൂടുമ്പോഴും വമ്പൻ റാലികൾ നടത്തിയാണ് ട്രംപ് ആരോഗ്യപ്രവർത്തകരെ വെല്ലുവിളിച്ചത്. അദ്ദേഹത്തിന്റെ പല തിരഞ്ഞെടുപ്പ് കൂട്ടായ്മകളിലും സാമൂഹിക അകലം പോലും പാലിക്കപ്പെട്ടിരുന്നില്ല. മാസ്ക് ധരിക്കാത്തവരുമായിരുന്നു ഏറെയും. ഡോക്ടർമാർ അനാവശ്യമായി കോവിഡ് കണക്കുകൾ പെരുപ്പിച്ചു.. Donald Trump . Anthony Fauci . Covid in US

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ കോവിഡ് ബാധിച്ച് ഭേദമായിട്ടും കൊറോണ വൈറസിനെ ‘വെല്ലുവിളിച്ച്’ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ആഞ്ഞടിച്ച് സാംക്രമികരോഗ വിദഗ്ധൻ ഡോ. ആന്റണി ഫൗചി. ഡോക്ടർമാരെയും ശാസ്ത്രത്തെയും തിരസ്കരിച്ചും ഉയരുന്ന കോവിഡ് കണക്കുകൾ എടുത്തുകാണിക്കുന്ന മാധ്യമങ്ങളെ വിമർശിച്ചുമാണ് ട്രംപിന്റെ പ്രചാരണം. എന്നാൽ കഴിഞ്ഞ ദിവസം ഇതു കലാശിച്ചത് ട്രംപും ഫൗചിയും തമ്മിലുള്ള തുറന്ന പോരാട്ടത്തിലാണ്. 

മാസ്‌ക് ധരിച്ചതിന് എതിർ സ്ഥാനാർഥി ജോ ബൈഡനെയും സ്വന്തം സംഘത്തിലെ ആരോഗ്യ വിദഗ്ധരെപ്പോലും കളിയാക്കുകയും ചെയ്തായിരുന്നു മാസങ്ങളോളം ട്രംപിന്റെ പ്രചാരണം. അപ്പോഴെല്ലാം നിശബ്ദത പാലിച്ച ഫൗചി കഴിഞ്ഞ ദിവസം മൗനം വെടിയുകയായിരുന്നു. വാഷിങ്ടൻ പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ട്രംപിനെതിരെ ആഞ്ഞടിച്ചത്.

ഡോ.ആന്റണി ഫൗചി
ADVERTISEMENT

സാംക്രമിക രോഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ യാതൊരു പരിശീലനവും ലഭിക്കാത്ത ന്യൂറോ റേഡിയോളജിസ്റ്റിനെയാണ് ട്രംപ് കോവിഡ് പ്രതിരോധത്തിനായി നിയോഗിച്ചത്. അതിനാൽത്തന്നെയാണ് കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഭരണകൂടം പരാജയമായിരുന്നെന്ന് വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫിനു സമ്മതിക്കേണ്ടി വന്നതെന്നും ഫൗചി ചൂണ്ടിക്കാട്ടി. 

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കൂടുമ്പോഴും വമ്പൻ റാലികൾ നടത്തിയാണ് ട്രംപ് ആരോഗ്യപ്രവർത്തകരെ വെല്ലുവിളിച്ചത്. അദ്ദേഹത്തിന്റെ പല തിരഞ്ഞെടുപ്പ് കൂട്ടായ്മകളിലും സാമൂഹിക അകലം പോലും പാലിക്കപ്പെട്ടിരുന്നില്ല. മാസ്ക് ധരിക്കാത്തവരുമായിരുന്നു ഏറെയും. ഡോക്ടർമാർ അനാവശ്യമായി കോവിഡ് കണക്കുകൾ പെരുപ്പിച്ചു കാട്ടുകയാണെന്നും ട്രംപ് വിമർശിച്ചു. പ്രസിഡന്റിന്റെ ഈ നടപടിക്കെതിരെയായിരുന്നു ഒരു ഘട്ടത്തിൽ ‘രാജ്യം ഒരുപാട് അനുഭവിക്കുന്നുണ്ട്’ എന്ന ഫൗചിയുടെ പ്രസ്താവന. മഞ്ഞുകാലം ആരംഭിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ അവസ്ഥ ഏറെ മോശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യുഎസിലാകട്ടെ റെക്കോർഡാണ് നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം. 

കോവിഡ് പരിശോധനയ്ക്കായി സാംപിൾ ശേഖരിക്കുന്നു. ന്യൂയോർക്കിൽനിന്നുള്ള കാഴ്ച. (ചിത്രം: Angela Weiss / AFP)
ADVERTISEMENT

ആറു പ്രസി‍ഡന്റുമാരുടെ കീഴിൽ, റിപബ്ലിക്–‍‍ഡമോക്രാറ്റിക് ഭേദമില്ലാതെ, പ്രവർത്തിച്ചിട്ടുണ്ട് ഫൗചി. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്കു വിലകൽപിക്കുന്നവരും യുഎസിൽ ഏറെ. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും മറ്റ് പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്ത് സ്വയം രക്ഷിക്കുകയല്ലാതെ, ഭരണകൂടം കോവിഡിൽനിന്നു രക്ഷിക്കുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നും ഫൗചി പറഞ്ഞിരുന്നു. ഒരു ക്യാംപെയ്ൻ സ്റ്റാഫ് യോഗത്തിനിടെ ട്രംപ് ഫൗചിയെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ‘വിഡ്ഢികൾ’ എന്നു വിളിച്ചതായും ആരോപണമുണ്ടായിരുന്നു. എന്നാൽ ട്രംപിന്റെതന്നെ ക്യാംപെയ്ൻ പരസ്യങ്ങളിലൊന്നിൽ ഫൗചിയുടെ ചിത്രം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ അനവസരത്തിൽ പ്രയോഗിച്ചുവെന്നും വിവാദമുണ്ടായി. 

പൊതുജനാരോഗ്യത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ബൈഡൻ പ്രചാരണം നടത്തുന്നതെന്നും ഫൗചി പറയുന്നു. എന്നാൽ സാമ്പത്തികസ്ഥിതിയുടെയും വിപണി തുറക്കലിന്റെയും കണ്ണിലൂടെയാണ് ട്രംപിന്റെ പ്രചാരണങ്ങളെല്ലാം നടപ്പാക്കുന്നതെന്ന് ഫൗചി കുറ്റപ്പെടുത്തുന്നു. പ്രചാരണ യോഗങ്ങളിൽ ‘കോവിഡ്, കോവിഡ്’ എന്നല്ലാതെ മറ്റൊന്നും ൈബഡനു പറയാനില്ലെന്നാണ് ട്രംപ് വിമർശിച്ചത്. രാജ്യത്ത് കൂട്ടമായി വാക്സിനേഷൻ ആരംഭിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രം മതിയെന്നും പെൻസിൽവാനിയയിലെ അവസാനഘട്ട പ്രചാരണത്തിൽ പങ്കെടുത്ത് ട്രംപ് പറഞ്ഞു. 

ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ (ചിത്രം:Joe Raedle/Getty Images/AFP)
ADVERTISEMENT

പ്രതിദിനം ശരാശരി 1000 പേർ വീതമാണ് കോവിഡ് ബാധിച്ച് യുഎസിൽ മരിക്കുന്നത്.  ഇതുവരെ ആകെ ഏകദേശം 2.29 ലക്ഷം പേർ മരിച്ചു. ആശുപത്രികളാകട്ടെ രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലും. വാക്സീനെപ്പറ്റി കൂടുതലൊന്നും വിശദമാക്കാൻ ട്രംപ് തയാറായതുമില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പ്രധാനവിഷയം കൊറോണ വൈറസാണെന്ന് സർവേകൾ വ്യക്തമാക്കിയിരുന്നു. നവംബർ മൂന്നിനാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

English Summary: Trump criticizes those fighting coronavirus; Anthony Fauci unleashes on White House Coronavirus approach