ഓൺലൈൻ ചൂതാട്ടം: പണം നഷ്ടപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
ചെന്നൈ∙ കോയമ്പത്തൂരിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. സീരനായ്ക്കൻപാളയം സ്വദേശി മദൻകുമാർ (28) ആണ് ജീവനൊടുക്കിയത്. ഇതോടെ, 4 മാസത്തിനിടെ, ഇങ്ങനെ മരിച്ചവർ നാലായി | online gambling | suicide | Coimbatore | Manorama Online

ചെന്നൈ∙ കോയമ്പത്തൂരിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. സീരനായ്ക്കൻപാളയം സ്വദേശി മദൻകുമാർ (28) ആണ് ജീവനൊടുക്കിയത്. ഇതോടെ, 4 മാസത്തിനിടെ, ഇങ്ങനെ മരിച്ചവർ നാലായി.
പത്താം ക്ലാസ് വരെ പഠിച്ച മദൻകുമാർ ഒരു സ്വകാര്യ ബാങ്കിൽ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനായ മദൻകുമാർ മദ്യത്തിനും അടിമയായിരുന്നു. ആറുമാസം മുൻപ് മദൻകുമാർ സമിച്ചെട്ടിപാളയത്തിൽ വാടക വീട്ടിലേക്ക് മാറിയിരുന്നു. നിർമാണത്തൊഴിലാളിയായ അച്ഛൻ എസ്. രവിയും അമ്മ മനോമണിയും ഒപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്നു ജോലിക്കു പോയ മദൻകുമാർ വൈകുന്നേരമായിട്ടും മടങ്ങിവന്നില്ല. വെള്ളിയാഴ്ചയും തിരിച്ചെത്തിയില്ല. ഇതേത്തുർന്ന് മനോമണിയും മരുമകൻ വേലുസാമിയും സീരനായ്ക്കൻപാളയത്തിൽ മദൻകുമാറിനെ അന്വേഷിച്ചെത്തി. വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് വേലുസാമി വാതിൽ തകർത്തു അകത്തു കടന്നപ്പോൾ മദൻകുമാറിനെ ഫാനിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും കീടനാശിനി കുപ്പിയും കണ്ടെടുത്തു.
മദൻകുമാർ ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്നു സുഹൃത്ത് പറഞ്ഞതായി പൊലീസ് അറിയിച്ചു. ചില ആളുകളിൽനിന്ന് കടം വാങ്ങിയിരുന്നതായും തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. സെക്‌ഷൻ 174 സിആർപിസി പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുടുംബത്തിന് കൈമാറിതായും പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
English Summary: 27-year-old man loses money in online gambling, kills self