പ്രളയത്തിൽ മുങ്ങിനിവരുന്ന ഷോഹർ
ഏതൊരു പ്രദേശത്തും ഒരാഴ്ചയിലധികം യാത്രചെയ്തു കഴിയുമ്പോൾ ആ പ്രദേശത്തിന്റെ പ്രത്യേകതകൾ ഓർക്കാൻ ഏറ്റവും നല്ലത് കണ്ട കാഴ്ചകളിലെ നല്ലതിനെ തിരിച്ചുപിടിക്കുക എന്നതാണ്. ഷിയോഹർ അഥവാ ഷോഹർ ഭാഗ്‌മതി | Bihar | Tejashwi Yadav | Bihar Election | Manorama Online
ഏതൊരു പ്രദേശത്തും ഒരാഴ്ചയിലധികം യാത്രചെയ്തു കഴിയുമ്പോൾ ആ പ്രദേശത്തിന്റെ പ്രത്യേകതകൾ ഓർക്കാൻ ഏറ്റവും നല്ലത് കണ്ട കാഴ്ചകളിലെ നല്ലതിനെ തിരിച്ചുപിടിക്കുക എന്നതാണ്. ഷിയോഹർ അഥവാ ഷോഹർ ഭാഗ്‌മതി | Bihar | Tejashwi Yadav | Bihar Election | Manorama Online
ഏതൊരു പ്രദേശത്തും ഒരാഴ്ചയിലധികം യാത്രചെയ്തു കഴിയുമ്പോൾ ആ പ്രദേശത്തിന്റെ പ്രത്യേകതകൾ ഓർക്കാൻ ഏറ്റവും നല്ലത് കണ്ട കാഴ്ചകളിലെ നല്ലതിനെ തിരിച്ചുപിടിക്കുക എന്നതാണ്. ഷിയോഹർ അഥവാ ഷോഹർ ഭാഗ്‌മതി | Bihar | Tejashwi Yadav | Bihar Election | Manorama Online
ഏതൊരു പ്രദേശത്തും ഒരാഴ്ചയിലധികം യാത്രചെയ്തു കഴിയുമ്പോൾ ആ പ്രദേശത്തിന്റെ പ്രത്യേകതകൾ ഓർക്കാൻ ഏറ്റവും നല്ലത് കണ്ട കാഴ്ചകളിലെ നല്ലതിനെ തിരിച്ചുപിടിക്കുക എന്നതാണ്. ഷിയോഹർ അഥവാ ഷോഹർ ഭാഗ്‌മതി നദിയുടെ ഇരുകരകളാണ്. ജില്ലയിലെ അഞ്ചു ബ്ലോക്കുകളിലേക്ക് യാത്ര ചെയ്യാനും നദി പലവട്ടം മുറിച്ച് കടക്കണം. എല്ലാ വർഷവും ഭാഗ്‌മതി ഷോഹർ ജില്ലയെ വിഴുങ്ങും. കലക്ട്രേറ്റിലടക്കം പ്രളയജലം വരും. കോടിക്കണക്കിനു തുക ചെലവിട്ട് പണിത സർക്കാരാഫീസർമാരുടെ ക്വാർട്ടേഴ്സുകളൊകെ ആയതിനാൽ ആൾത്താമസമില്ലാതെയായി. സർക്കാരാശുപത്രിയിലാകെ വെള്ളം കയറും. പ്രളയത്തിൽ എല്ലാ വർഷവും റോഡുകൾ മിക്കതും വെള്ളത്തിൽ മുങ്ങും. ഓരോ പ്രളയശേഷവും വീണ്ടും തളിർത്തുമൊക്കെ ഇടം കൊള്ളുന്നതാണ് ഷോഹറിന്റെ ഭൂമിക. പ്രളയം പൂർണമായും ഒരിക്കലും ഷോഹറിൽ നിന്നു പോകുന്നില്ല. ജില്ലയാകെ കാണുന്ന ബണ്ട് റോഡുകൾക്കിടയിൽ നൂറു കണക്കിന് കുളങ്ങൾ അവിടെ തങ്ങി നിൽക്കുന്ന ജലവിതാനത്തെ സൂചിപ്പിക്കുന്നു.
രാവിലെ പ്രാതൽ കഴിച്ച് ബൂത്തുകൾ പരിശോധിക്കാൻ പുറപ്പെടണം 427 ഇടത്ത് ബൂത്തുകളുണ്ട്. മിക്കവയും സ്കൂളുകളാണ്. സ്കൂളുകളും റോഡുകളും 2005 ൽ നിന്നു താരതമ്യേന മെച്ചമാണ് എന്നു പറയാം. ജില്ലയിലെ ഏക മുനിസിപ്പൽ ഭാഗം കടന്ന് പച്ചപ്പിലേക്കു കടന്നാൽ നിറങ്ങൾ മൂന്നോ നാലോ ആയി ചുരുങ്ങും.
പച്ചയുടെ ഇലച്ചാർത്ത്, പച്ചപ്പാടം വിളഞ്ഞ നെൽക്കതിർ. കരിഞ്ഞൊടുങ്ങിയ കച്ചിയുടെ ശവദാഹം, ഇരുണ്ട പച്ചയുടെ കളവാഴക്കൂട്ടം, പച്ചക്കിളികൾ, കച്ചിത്തുറുകൾ, മുളന്തണ്ടിലും കച്ചിയിലും മണ്ണിലും പുൽമേച്ചിലിലും തീർത്ത ഗ്രാമീണവീടുകൾ. തവിട്ട് പാടങ്ങൾക്കും ചെറു വീടുകൾക്കുമിടയിൽ കളവാഴ പടർന്ന ചേറു കുളങ്ങൾ.
വേലിപ്പടർപ്പുകൾക്കിടയിൽ നാട്ടിലേതുപോലെ നീല ഇതളുകളും വെളുത്ത ഹൃദയവുമുള്ള കോളാമ്പിപ്പൂക്കൾ, ചിത്രശലഭങ്ങളുടെ അഭാവം മാത്രമാണ് കാഴ്ചയെ വിരസമാക്കുന്നത്.കളവാഴ വകത്തു മാറ്റി നീന്തുന്ന പോത്തുകൾ, നിലം ഉഴുന്ന പോത്തുകൾ, വെറുതെ അലഞ്ഞു തിരിയുന്ന പോത്തുകൾ നിസ്സംഗരായ പോത്തുകൾ അങ്ങനെ പല കാഴ്ചകൾ.
കുളങ്ങൾക്കും പാടങ്ങൾക്കുമിടയിൽ ത്രിമാനാകൃതിയിൽ ചെറു ക്ഷേത്രനടകൾ. ഒക്കെയും ദേവീ–ശിവക്ഷേത്രങ്ങളാണ്. അവിഭക്തജില്ലയിലെ പ്രധാന ക്ഷേത്രവും ജാനകീ മന്ദിറാണ്. രാമനുമായുള്ള സീതാ പ്രതിഷ്ഠകൾ. ഷോഹറിലെ ദേവ്കുലിയിലെ പുഴക്കരയിലെ ശിവപ്രതിഷ്ഠ സന്ദർശിച്ചപ്പോൾ പൂജാരി അനുവാദം പോലും ചോദിക്കാതെ കളഭം വാരി നെറ്റിയിൽ പൂശി. ഇവിടെ അമ്പലത്തിൽ പാലിക്കാനും മാത്രം കൊറോണ ഭയം തീരെയില്ല. ഭയം ജനിപ്പിച്ചിരുന്ന നമ്മുടെ മനസ്സ് ഇളകുകയും ചെയ്യും.
യാത്രയിൽ സദാ ഉയരുന്ന പൊടിക്കാറ്റ് ആദ്യം അലോസരമാവും. പിന്നെ പൊടിയിലേക്കുള്ള. മടക്കം പരിചിതമാവും. റോഡിന്റെ അഭാവം മാത്രമല്ല സദാ ഉയരുന്ന പൊടിക്കാറ്റ് അത് ബിഹാറിന്റെ മണ്ണിന്റെ പ്രത്യേകതയാണ്. ഗോസൂളി എന്ന് പറയാവുന്ന നേർത്ത വായുവിൽ ഉയർന്നു പൊങ്ങാനുന്ന പൊടി യാത്രകളിലാകെ നമ്മളെ പൊതിയപ്പെടും.
യാത്രയിലാകെ വെള്ളക്കെട്ടുകളിലും പാടത്തും ആർത്തു കളിക്കുന്ന സ്കൂളില്ലാതായ കുഞ്ഞുങ്ങളെക്കാണാം. അവരെ കളിക്കാൻ വിട്ടിട്ട് ഇഷ്ടിക കളങ്ങൾക്കുവേണ്ടി ചെളി കുഴിച്ചെടുക്കുന്ന സ്ത്രീകളെ കാണാം. ഇടയ്ക്കിടെയുള്ള പീടികകളിൽ മഞ്ഞക്കയർ വരിഞ്ഞ കട്ടിലുകളിൽ കിടന്നും ഇരുന്നും ചീട്ടുകളിക്കുന്ന പുരുഷന്മാരെ കാണാം. ധാരാളിത്തത്തിന്റെ വീർപ്പു മുട്ടലില്ലാത്ത ചെറു വീടുകൾ. അവിടെയാക്കെ ജീവിക്കുന്ന ജനതയ്ക്കും പട്ടിണി ഇല്ല. എന്നാൽ മിച്ചം ഒന്നുമില്ല താനും.
ഒരു യുവ ഐഎഎസ് ഓഫിസർക്ക് വിജയകരമായി പ്രവർത്തിക്കാൻ പറ്റിയ ഇടം ബിഹാറാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ചെയ്യുന്നതെന്തും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നൊരിടം. വ്യവസായങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, കളിക്കളങ്ങൾ, റോഡുകൾ ഇവയൊക്കെ ബിഹാറിലെ ഗ്രാമീണ പിന്നോക്ക മേഖലകളിൽ ഇനിയും സൃഷ്ടിക്കേണ്ടതുണ്ട്..
പണ്ട് ബിഹാറിനെപ്പറ്റി പഠിച്ച ഹാർവഡ് സാമ്പത്തിക ശാസ്ത്രഞ്ജൻ റിക്കാർഡോ കൗഫ്മാൻ ഒരു ഒറ്റമൂലിയാണ് മുഖ്യമന്ത്രിയോടു നിർദേശിച്ചത്. ഫിലിപ്പീൻസിനെപ്പോലെ 40% ജനങ്ങളും പാർക്കുന്ന നല്ല സൗകര്യമുള്ള 4 വ്യവസായ നഗരങ്ങൾ ബിഹാറിൽ വളർത്തുക. കൗഫ്മാന്റെ നിർദേശങ്ങൾ നടപ്പാക്കാൻ ബാക്കി നിൽക്കുന്നു. ബിഹാറും ഷോഹറുമുള്ള തീർഹുത്ത് റവന്യൂ ഡിവിഷൻ അതിനാൽ ഇന്ത്യയുടെ നാളത്തെ പ്രതീക്ഷയാണ്. ഇന്നത്തെ നിഷ്കളങ്കതയാണ്.
ഒന്നാം ഭാഗം: മധുബനിയുടെ മണ്ണിലുറങ്ങുന്ന ഡൈനാമിറ്റ്
Content Highlight: Bihar Assembly election 2020