പട്‌ന∙ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുമ്പ് സുഹൃത്തായിരുന്ന ശരദ് യാദവിനെതിരെ ഒന്നും പറയാതെ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ശരദ് യാദവിന്റെ മകള്‍ സുഭാഷിണി യാദവ് കോണ്‍ഗ്രസ് ടിക്കറ്റില്‍... | Bihar, Election, Nitish Kumar, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്‌ന∙ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുമ്പ് സുഹൃത്തായിരുന്ന ശരദ് യാദവിനെതിരെ ഒന്നും പറയാതെ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ശരദ് യാദവിന്റെ മകള്‍ സുഭാഷിണി യാദവ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ബിഹാരിഗഞ്ച് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയതായിരുന്നു നിതീഷ്. സ്വന്തം സ്ഥാനാര്‍ഥിയായ നിരഞ്ജന്‍ മേത്തയ്ക്കു വേണ്ടിയാണു നിതീഷ് പ്രചാരണത്തിനെത്തിയത്. 

മധേപുര ജില്ലയില്‍പെട്ട ബിഹാരിഗഞ്ച് മണ്ഡലത്തില്‍ നവംബര്‍ ഏഴിനാണു തിരഞ്ഞെടുപ്പ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ നിതീഷ് ആര്‍ജെഡിക്കെതിരെയാണു രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്. എന്നാല്‍ ശരദ് യാദവിനെക്കുറിച്ചോ മകളെക്കുറിച്ചോ ഒരക്ഷരം പറഞ്ഞില്ല. സുഭാഷിണി യാദവ് ആദ്യമായാണു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മധേപുരില്‍നിന്ന് നാല് തവണ ലോക്‌സഭയില്‍ എത്തിയിട്ടുള്ള ശരദ് യാദവ് നാല് തവണ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗവിവരമെന്തെന്ന് പുറത്തുവിട്ടിട്ടില്ല. 

ADVERTISEMENT

ജനതാദള്‍ പിളര്‍ന്നതിനു ശേഷം നിതീഷിനൊപ്പമായിരുന്നു ശരദ് യാദവ്. ജോര്‍ജ് ഫെര്‍ണാണ്ടസിനു ശേഷം 2016 വരെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ജെഡിയു ദേശീയ അധ്യക്ഷനായി നിതീഷ് ചുമതലയേറ്റതോടെ പാര്‍ട്ടിവിട്ട് ലാലുപ്രാദ് യാദവിനൊപ്പം മടങ്ങി. 2019-ല്‍ മധേപുരയില്‍ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ജെഡിയു സ്ഥാനാര്‍ഥി ദിനേഷ് ചന്ദ്ര യാദവിനോടു പരാജയപ്പെട്ടു.

English Summary: Nitish Kumar Avoids Speaking Anything Against Friend-turned-foe Sharad Yadav in His Daughter's Constituency

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT