കാസർകോട്∙ മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗം ടി.കെ.പൂക്കോയ തങ്ങളെ പഴിചാരി ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദ്ദീൻ. എല്ലാം നല്ല നിലയിലെന്ന് പൂക്കോയ തങ്ങൾ | fashion gold case | M C Kamaruddin | TK Pookoya Thangal | fashion gold | fashion gold scam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗം ടി.കെ.പൂക്കോയ തങ്ങളെ പഴിചാരി, ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദ്ദീൻ. എല്ലാം നല്ല നിലയിലെന്ന് പൂക്കോയ തങ്ങൾ തെറ്റിദ്ധരിപ്പിച്ചുവെന്ന് കമറുദ്ദീന്റെ മൊഴിയിൽ പറയുന്നു. രാഷ്ട്രീയത്തിൽ സജീവമായതിനാൽ ജ്വല്ലറി കാര്യങ്ങൾ അറിഞ്ഞിരുന്നില്ല. ചെയർമാനെന്നത് രേഖയിൽ മാത്രമാണെന്നും എല്ലാ ഇടപാടിനും ഉത്തരവാദി പൂക്കോയ തങ്ങൾ ആണെന്നുമാണ് കമറുദ്ദീന്റെ മൊഴി.

ഐപിസി സെക്‌ഷൻ 420ന് പുറമേ 406, 409 വകുപ്പുകളും കമറുദ്ദീനു മേൽ ചുമത്തിയിട്ടുണ്ട്. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം (വകമാറ്റി) ചെയ്തതിനും പൊതു പ്രവർത്തകൻ ക്രിമിനൽ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406, 409 വകുപ്പുകൾ ചുമത്തിയത്. നിക്ഷേപകരുടെ പണംകൊണ്ട് ബെംഗളൂരുവിൽ സ്വകാര്യ ഭൂമി വാങ്ങിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കമ്പനി പണം ദുരുപയോഗിച്ചു സ്വകാര്യ സ്വത്ത് സമ്പാദനം നടത്തി. ബെംഗളൂരുവിലെ ഭൂമി വിവരങ്ങൾ കമ്പനിയുടെ ആസ്തി രേഖയിൽ ഇല്ല. ഇത് വഞ്ചനയുടെ പ്രധാന തെളിവെന്നും റിപ്പോർട്ടിൽ ഉണ്ട്.

ADVERTISEMENT

നിക്ഷേപങ്ങൾ വാങ്ങിയതെല്ലാം നിയമവിരുദ്ധമായാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പൊതു പ്രവർത്തകനും മതനേതാവുമെന്നുമുള്ള സ്വാധീനം ഉപയോഗിച്ച് കമറുദ്ദീനും പൂക്കോയ തങ്ങളും ജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ വാങ്ങി. എല്ലാം നിയമവിരുദ്ധമെന്നും ആസൂത്രിത ക്രിമിനൽ വഞ്ചനയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

English Summary: M C Kamaruddin against TK Pookoya Thangal