ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിനു പിന്നാലെ വിട പറയാൻ മെലനിയ; വിവാഹമോചനം ഉടൻ?
വാഷിങ്ടൻ∙ പ്രസിഡന്റ് പദവി നഷ്ടമായതിനു പിന്നാലെ മറ്റൊരു വലിയ നഷ്ടം കൂടി ഡോണൾഡ് ട്രംപിനെ കാത്തിരിക്കുന്നതായി റിപ്പോർട്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുത്താൽ പ്രസിഡന്റ് സ്ഥാനം ബൈഡന് കൈമാറി വൈറ്റ് ഹൗസ് വിടുമ്പോൾ ഇടതുഭാഗത്ത് മെലനിയ ട്രംപ്....| Donald Trump | Melania Trump | Manorama News

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് പദവി നഷ്ടമായതിനു പിന്നാലെ മറ്റൊരു വലിയ ‘നഷ്ടം’ കൂടി ഡോണൾഡ് ട്രംപിനെ കാത്തിരിക്കുന്നതായി റിപ്പോർട്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുത്താൽ പ്രസിഡന്റ് സ്ഥാനം ബൈഡന് കൈമാറി വൈറ്റ് ഹൗസ് വിടുമ്പോൾ ഇടതുഭാഗത്ത് മെലനിയ ഉണ്ടാകുമോ എന്നതു സംശയമാണ്.
പെൻസിൽവേനിയയിലെ മാന്ത്രികസംഖ്യ സമ്മാനിച്ച വിജയാഹ്ലാദത്തിൽ വിജയപ്രസംഗത്തിനായി ജോ ബൈഡൻ തന്റെ ജന്മനാടായ ഡെലവെയറിലേക്കു വണ്ടി കയറിയപ്പോൾ, ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിനു പിന്നാലെ അദ്ദേഹത്തിൽനിന്ന് വിവാഹമോചനം നേടണമെന്ന ആലോചനയിലാണ് മെലനിയ എന്നാണ് ബ്രിട്ടിഷ് ടാബ്ലോയിഡായ ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ‘വിവാഹമോചനത്തിനായി നിമിഷങ്ങൾ എണ്ണിക്കഴിയുകയാണ് മെലനിയ’ എന്നാണ് ട്രംപിന്റെ മുൻ സഹായി ഒമാറോസ മാനിഗൗൽട്ട് ന്യൂമാനെ ഉദ്ധരിച്ച് ഡെയ്‍ലി മെയിൽ വ്യക്തമാക്കിയത്.
‘ട്രംപും മെലാനിയയും തമ്മിലുള്ള 15 വർഷത്തെ വൈവാഹിക ജീവിതം അവസാനിക്കാൻ പോകുകയാണ്. ട്രംപിൽനിന്ന് വിവാഹമോചനം നേടുന്നതിന്, വൈറ്റ് ഹൗസിന് ‘പുറത്തെത്താൻ’ മെലനിയ നിമിഷങ്ങളെണ്ണി കഴിയുകയാണ്. അവരുടെ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. ട്രംപ് വൈറ്റ് ഹൗസിൽ തുടരുമ്പോൾ അപമാനങ്ങൾ സഹിച്ച് മുന്നോട്ട് പോകാൻ അവർ ശ്രമിച്ചു, കാരണം അല്ലെങ്കിൽ അയാൾ അവരെ ശിക്ഷിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’– ഒമാറോസ മാനിഗൗൽട്ട് പറഞ്ഞു.
എന്നാൽ ഇതല്ല കാരണമെന്നാണ് ട്രംപിന്റെ മറ്റൊരു സഹായിയായ സ്റ്റെഫാനി വോക്കോഫ് പറഞ്ഞത്. തനിക്കും മകൻ ബാരണിനും ട്രംപിന്റെ സ്വത്തിൽ തുല്യവകാശം വേണമെന്ന് മെലനിയ ആവശ്യപ്പെട്ടിരുന്നതായും അവർ പറഞ്ഞു. മകന്റെ പഠനം പൂർത്തിയാക്കുന്നതിനായി, ട്രംപ് പ്രസിഡന്റായി അഞ്ചു മാസം കഴിഞ്ഞാണ് അവർ ന്യൂയോർക്കിൽ നിന്ന് വാഷിങ്ടനിലേക്കു താമസം മാറിയതെന്നും സ്റ്റെഫാനി കൂട്ടിച്ചേർത്തു.
2005ലാണ് മുൻ സ്ലൊവേനിയൻ മോഡലായ മെലനിയ ബിസിനസ്സുകാരനായ ഡോണൾഡ് ട്രംപിനെ വിവാഹം ചെയ്ത്. 2006ൽ അവർക്ക് ബാരൺ എന്ന മകൻ പിറന്നു. 2001 മുതൽ മെലനിയ യുഎസ് പൗരയാണ്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഈ പ്രഥമ ദമ്പതികളുടെ അസ്വാരസ്യങ്ങളെ കുറിച്ച് യുഎസിൽ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ട്രംപിന്റെ എല്ലാ പ്രസംഗവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന മെലാനിയയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാണാതിരുന്നതുതന്നെ സംശയങ്ങൾ വർധിപ്പിച്ചിരുന്നു. പ്രഥമ വനിത എന്ന സ്ഥാനം തന്റെ സ്വകാര്യതയ്ക്കു ഭംഗം വരുത്തുന്നതായും അതിനോട് വിരക്തി തോന്നിത്തുടങ്ങിയതായും അടുത്തിടെ ചോർന്നു പുറത്തെത്തിയ ഓഡിയോ ടേപ്പുകളും വ്യക്തമാക്കിയിരുന്നു.
English Summary: Melania, Donald Trump Headed for Divorce? Ex-White House Aide Claims First Lady is 'Counting Minutes'