പട്ന∙ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ പല ചര്‍ച്ചകളും സജീവം. ന്യൂനപക്ഷ വോട്ടുകളടക്കം ഭിന്നിപ്പിച്ച് ബിജെപിക്കും എന്‍ഡിഎയ്ക്കും തുണയായത് അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌‌ലിമീന്‍ എന്ന പാര്‍ട്ടി. .....| Asaduddin Owaisi | Bihar Elections 2020

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ പല ചര്‍ച്ചകളും സജീവം. ന്യൂനപക്ഷ വോട്ടുകളടക്കം ഭിന്നിപ്പിച്ച് ബിജെപിക്കും എന്‍ഡിഎയ്ക്കും തുണയായത് അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌‌ലിമീന്‍ എന്ന പാര്‍ട്ടി.

ഒവൈസി പിടിച്ച വോട്ടുകള്‍ മോദിക്കെതിരായ മഹാസഖ്യത്തിന്‍റെ കടയ്ക്കല്‍ കത്തിവെച്ചെന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. കിഷന്‍ഗഞ്ച്, പൂര്‍ണിയ, കതിഹാര്‍, അരാരിയ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. ബിഹാറിലെ പരമ്പരാഗത മുസ്‌ലിം ഭൂരിപക്ഷമുള്ള ഈ മേഖല ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയുമാണ് എപ്പോഴും പിന്തുണച്ചിട്ടുള്ളത്.

ADVERTISEMENT

ബിഎസ്പി, ആർഎൽഎസ്പി. എന്നിവരെ ഉൾപ്പെടുത്തി മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. 233 സീറ്റിലാണ് ഇവർ മത്സരിക്കാനിറങ്ങിയത്. ഇതിൽ 6 സീറ്റില്‍ ഈ സഖ്യം ലീഡ് ചെയ്യുന്നു. അതില്‍ തന്നെ 5 സീറ്റുകളില്‍ എഐഎംഐഎം മുന്നിട്ട് നില്‍ക്കുന്നുണ്ട്.

എൻഡിഎ സഖ്യം മുന്നിലെത്തിയതോടെ എഐഎംഐഎമ്മിനെതിരെ ‌ രൂക്ഷവിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. മഹാസഖ്യത്തിന്റെ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ സഖ്യകക്ഷിയെപ്പോലെയായി ഒവൈസിയുടെ പാർട്ടിയെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഒവൈസിയുടെ നീക്കങ്ങളെക്കുറിച്ച്​ എല്ലാ മതേതരപാർട്ടികളും കരുതിയിരിക്കണമെന്നും ചൗധരി കൂട്ടിച്ചേർ‌ത്തു.

ADVERTISEMENT

മഹാസഖ്യം വിജയം ഉറപ്പിരുന്നു എന്നാൽ, ചില ചെറു പാർട്ടികളാണ് വിജയത്തിനു തടയിട്ടത്. മഹാസഖ്യത്തിനെതിരെ ബിജെപി ഒവൈസിയെ ഉപയോഗിക്കുകയാണ്. നിതീഷ് കുമാറിന്റെ വോട്ടുകൾ ഭിന്നിപ്പിക്കാൻ എൽജെപിയെയും ബിെജപി ഉപയോഗപ്പെടുത്തിയെന്നും ചൗധരി പറഞ്ഞു.

English Summary : "Owaisi Sahab Vote-Cutter, Secular Parties Must Be Alert": Congress