വിട്ടുവീഴ്ചയില്ലാതെ ഫ്രാന്‍സ്: മാലിയില്‍ ആക്രമണം; അല്‍ഖായിദ നേതാവിനെ വധിച്ചു
പാരിസ്∙ അൽ ഖായിദയുടെ വടക്കൻ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസ്സയെ ഫ്രഞ്ച് സേന വധിച്ചതായി സൈനിക മന്ത്രി ഫ്ലോറൻസ് പാർലെ... Mali. France, Al Qaeda, Bamoussa Diarra, Bah ag Moussa, Malayala Manorama, Manorama Online, Manorama News

പാരിസ്∙ അൽ ഖായിദയുടെ വടക്കൻ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസ്സയെ ഫ്രഞ്ച് സേന വധിച്ചതായി സൈനിക മന്ത്രി ഫ്ലോറൻസ് പാർലെ. മാലിയിലെ പ്രമുഖ ജിഹാദി സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ ഇസ്‌ലാം വാൽ മുസ്‌ലിമിന്റെ (ജെഎൻഐഎം) നേതാവായ ഇയാദ് അഗ് ഘാലിയുടെ വലംകയ്യായിരുന്നു ബർമൗസ്സ ഡിയാറ എന്നറിയപ്പെട്ടിരുന്ന മൗസ്സെ. മാലി സൈന്യത്തിനെ മുൻ കേണൽ കൂടിയായിരുന്നു മൗസ്സെ.
മാലി സേനയ്ക്കും രാജ്യാന്തര സേനകൾക്കുമെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയ ആളാണ് മൗസ്സെയെന്ന് പാർലെ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. യുഎസിന്റെ ഭീകരപട്ടികയിലും മൗസ്സെ ഉണ്ടായിരുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ വൻ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസമാദ്യം ഫ്രാന്‍സ് മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായിദ ഭീകരരെ വധിച്ചിരുന്നു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയായിരുന്നു ആക്രമണം.
അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്. ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം ആഴിച്ചുവിട്ടിരിക്കുന്നത്.
English Summary: France says it has killed senior al-Qaeda North Africa operative in Mali