തിരുവനന്തപുരം∙ ആറു വര്‍ഷത്തോളം പാര്‍ട്ടിയെ നയിച്ച ശേഷമാണു കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിൽ പ്രവേശിച്ചത്. പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പിനെ... Kodiyeri Balakrishnan | Manorama News

തിരുവനന്തപുരം∙ ആറു വര്‍ഷത്തോളം പാര്‍ട്ടിയെ നയിച്ച ശേഷമാണു കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിൽ പ്രവേശിച്ചത്. പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പിനെ... Kodiyeri Balakrishnan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആറു വര്‍ഷത്തോളം പാര്‍ട്ടിയെ നയിച്ച ശേഷമാണു കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിൽ പ്രവേശിച്ചത്. പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സ കഴിഞ്ഞെത്തിയ കോടിയേരി തന്നെ സെക്രട്ടറിയായി തുടരട്ടെ എന്നായിരുന്നു പാര്‍ട്ടി തീരുമാനം. അതിനു പിന്നാലെയാണ് ബെംഗളൂരു ലഹരിക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലാകുന്നതും ജയിലിലായതും.

പിണറായി വിജയനു പിന്നാലെ 2015 ഫെബ്രുവരി 23 മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്‍. 2008 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗമാണ്. 2006ലെ എല്‍ഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. 1975ല്‍ അടിയന്തിരാവസ്ഥ കാലത്ത് 16 മാസം സെന്‍ട്രല്‍ ജയിലില്‍ മിസ്സ തടവുകാരനായി കഴിഞ്ഞിട്ടുണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍ സഭാ മെമ്പര്‍ എന്നീ നിലകളില്‍ കര്‍ഷകരംഗത്തും പ്രവര്‍ത്തിച്ചു.

ADVERTISEMENT

∙ 1953 നവംബര്‍ 16 നു ജനിച്ചു.

∙ കോടിയേരി ഓണിയന്‍ ഹൈസ്‌കൂള്‍, മാഹി മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം

ADVERTISEMENT

∙ 1970 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി

∙ 1973 മുതല്‍ 1979 വരെ എസ്എഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി

ADVERTISEMENT

∙ 1980 മുതല്‍ 1982 വരെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്

∙ നാലുതവണ കേരള നിയമസഭാംഗം. (തലശേരി-1982, 1987, 2001, 2006, 2011)

∙ 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവ്.

English Summary : Started in College politics, major strength of party in Kannur: Profile of Kodiyeri Balakrishnan