രക്തത്തിലെ ഒാക്സിജൻ നിരീക്ഷിക്കാൻ കുറഞ്ഞ ചെലവിൽ ഐഐടി ഓക്സിമീറ്റർ
പാലക്കാട്∙ വിവിധ മാരകരോഗങ്ങൾ ബാധിച്ചു ചികിത്സയിലുള്ളവരുടെ രക്തത്തിലെ ഓക്സിജന്റെ അളവ് നിരന്തരം നിരീക്ഷിച്ച് അടിയന്തര ഇടപെടലിന് സഹായിക്കാൻ, കുറഞ്ഞ വിലയുള്ള പൾസി ഓക്സിമീറ്റർ വികസിപ്പിച്ചെടുത്ത് | IIT Palakkad | oximeter | COVID-19 | Indian Institute of Technology Palakkad | Manorama Online

പാലക്കാട്∙ വിവിധ മാരകരോഗങ്ങൾ ബാധിച്ചു ചികിത്സയിലുള്ളവരുടെ രക്തത്തിലെ ഓക്സിജന്റെ അളവ് നിരന്തരം നിരീക്ഷിച്ച് അടിയന്തര ഇടപെടലിന് സഹായിക്കാൻ, കുറഞ്ഞ വിലയുള്ള പൾസി ഓക്സിമീറ്റർ വികസിപ്പിച്ചെടുത്ത് പാലക്കാട് ഐഐടി (ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് ടെക്നോളജി). ചികിത്സാ ചെലവ് കുറയ്ക്കുന്നതിനൊപ്പം തുടർചികിത്സകൾക്ക് തയാറെടുക്കാൻ ആവശ്യമായ സൂക്ഷ്മ ഡേറ്റകൾ ലഭിക്കുമെന്നതും ഈ ഉപകരണത്തിന്റെ പ്രത്യേകതയാണെന്നു ഐഐടി ഗവേഷണവിഭാഗം മേധാവി പ്രഫ.വിനോദ് പ്രസാദ് പറഞ്ഞു.
ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളുടെ ആരോഗ്യസ്ഥിതിയും ഇതിലൂടെ കൃത്യമായി അറിയാൻ കഴിയും. ഡോക്ടർമാർക്കും നഴ്സുമാർക്കും അവരുടെ കേന്ദ്രങ്ങളിലിരുന്നുതന്നെ, തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയിലെ ഓക്സിജന്റെ ഏറ്റക്കുറച്ചിലുകൾ മീറ്ററിലൂടെ വ്യക്തമായി നിരീക്ഷിക്കാം. കഞ്ചിക്കോട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രിയുടെ (ഐടിഐ) സഹകരണത്തോടെ നിർമിച്ച ഓക്സിമീറ്ററിന്റെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലെ പരീക്ഷണ ഉപയോഗം വിജയകരമെന്നാണു വിലയിരുത്തൽ.
വിളർച്ച, ആസ്മ, ന്യൂമോണിയ, മറ്റു ഗുരുതര ശ്വാസകോശരോഗങ്ങൾ, കോവിഡ് തുടങ്ങിയവയുടെ ചികിത്സയിൽ നിർണായക പങ്കുവഹിക്കാൻ ഉപകരണത്തിന് കഴിയും. ഇറക്കുമതി ചെയ്ത ഓക്സിമീറ്ററിന് നിലവിൽ 80,000 വും തദ്ദേശീയമായതിന് 50,000 രൂപയും വിലയുള്ളപ്പോൾ ഐഐടിയുടേത് ശരാശരി 8,000 രൂപയ്ക്കു ലഭ്യമാക്കാനാകും. ഫെഡറൽ ബാങ്ക് സിഎസ്ആർ പദ്ധതിയുടെ സഹായത്തോടെ നടന്ന ഗവേഷണത്തിൽ ഐഐടിയിലെ ഡോ. എൻ.അരുൺ, ഐടിഐ എജിഎം എ.ഷൈലജ, ഇഎംഎസ് സഹകരണ ആശുപത്രിയിലെ ഡോ.സുനിൽ പിഷാരടി എന്നിവരും പങ്കാളികളാണ്. ഓക്സിമീറ്റർ വാണിജ്യ അടിസ്ഥാനത്തിൽ വ്യാപകമായി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഐടിഐ.
English Summary: IIT Palakkad developed oximeter