ഇനി തിയഡോഷ്യസ് മാർത്തോമ്മാ; പുതിയ അധ്യക്ഷൻ സ്ഥാനാരോഹിതനായി
തിരുവല്ല∙ മാർത്തോമ്മാ സഭയ്ക്ക് ഇനി പുതിയ അമരക്കാരൻ. സഭയുടെ അധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനാരോഹിതനായി. ‘തിയഡോഷ്യസ് മാർത്തോമ്മാ’ എന്നാണ് പുതിയ പേര്. Theodosius Marthoma, Installation Service, Geevarghese Mar Theodosius, Marthoma Church, Malayala Manorama, Manorama Online, Manorama News
തിരുവല്ല∙ മാർത്തോമ്മാ സഭയ്ക്ക് ഇനി പുതിയ അമരക്കാരൻ. സഭയുടെ അധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനാരോഹിതനായി. ‘തിയഡോഷ്യസ് മാർത്തോമ്മാ’ എന്നാണ് പുതിയ പേര്. Theodosius Marthoma, Installation Service, Geevarghese Mar Theodosius, Marthoma Church, Malayala Manorama, Manorama Online, Manorama News
തിരുവല്ല∙ മാർത്തോമ്മാ സഭയ്ക്ക് ഇനി പുതിയ അമരക്കാരൻ. സഭയുടെ അധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനാരോഹിതനായി. ‘തിയഡോഷ്യസ് മാർത്തോമ്മാ’ എന്നാണ് പുതിയ പേര്. Theodosius Marthoma, Installation Service, Geevarghese Mar Theodosius, Marthoma Church, Malayala Manorama, Manorama Online, Manorama News
തിരുവല്ല∙ മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായി മാർ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധികാരമേറ്റു. തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഹാളിലെ പ്രത്യേക മദ്ബഹയിലായിരുന്നു ചടങ്ങ്. രാവിലെ 7.45ന് നിയുക്ത മാർത്തോമ്മാ മെത്രാപ്പൊലീത്തയെ സഭയിലെ ബിഷപ്പുമാരും വൈദികരും ചേർന്ന് പുലാത്തീനിൽനിന്നു മദ്ബഹയിലേക്ക് സ്വീകരിച്ചു. 8ന് കുർബാനയ്ക്ക് ഡോ. യുയാക്കിം മാർ കൂറിലോസ് കാർമികത്വം വഹിച്ചു.
11ന് അനുമോദന സമ്മേളനം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, സിഎൻഐ മോഡറേറ്റർ ബിഷപ് ഡോ. പി.സി. സിങ്, സിഎസ്ഐ മോഡറേറ്റർ ബിഷപ് ഡോ. ധർമരാജ് റസാലം, മലബാർ സ്വതന്ത്ര സുറിയാനി സഭാ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ്, യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഓഫ് ക്രൈസ്‍റ്റ് (യുഎസ്എ) പ്രസിഡന്റ് ജിം വിൻക്ലർ, ഡോ. മാത്യൂസ് ജോർജ് ചുനക്കര എന്നിവർ പ്രസംഗിച്ചു. ഇതര സഭകളിലെ ബിഷപ്പുമാരും ജനപ്രതിനിധികളും പങ്കെടുത്തു.
മാർത്തോമ്മാ മെത്രാപ്പൊലീത്തമാർ ഇതുവരെ
ജനനം, എപ്പിസ്കോപ്പ, സഫ്രഗൻ മെത്രാപ്പൊലീത്ത, ഒഫിഷ്യേറ്റിങ് മെത്രാപ്പൊലീത്ത, മെത്രാപ്പൊലീത്ത / മാർത്തോമ്മാ മെത്രാപ്പൊലീത്ത, വലിയ മെത്രാപ്പൊലീത്ത തുടങ്ങിയ സ്ഥാനം ഏറ്റ തീയതി, കാലം ചെയ്ത തീയതി എന്ന ക്രമത്തിൽ.
∙ മലങ്കര സഭയുടെ നവീകരണത്തെ തുടർന്ന് മാർത്തോമ്മാ സഭയുടെ അധ്യക്ഷന്മാരായിരുന്ന മാർത്തോമ്മാ മെത്രാപ്പൊലീത്തമാർ
മാത്യൂസ് മാർ അത്തനാസിയോസ്
ജനനം–20.04.1818, മെത്രാപ്പൊലീത്ത– 14.02.1842, കാലം ചെയ്തത്– 16.07.1877
തോമസ് മാർ അത്തനാസിയോസ്
ജനനം– 04.10.1836, എപ്പിസ്കോപ്പ– 31.05.1868, മെത്രാപ്പൊലീത്ത– 1877, കാലം ചെയ്തത്– 10.08.1893
തീത്തൂസ് ഒന്നാമൻ മാർത്തോമ്മാ
ജനനം– 18.02.1843, മെത്രാപ്പൊലീത്ത– 18.01.1894, കാലം ചെയ്തത്– 20.10.1909
തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ
ജനനം– 06.05.1866, എപ്പിസ്കോപ്പ – 09.12.1898, മെത്രാപ്പൊലീത്ത– 05.11.1909, കാലം ചെയ്തത്– 06.07.1944
ഏബ്രഹാം മാർത്തോമ്മാ
ജനനം– 30.10.1880, എപ്പിസ്കോപ്പ / സഫ്രഗൻ മെത്രാപ്പൊലീത്ത– 27.12.1917, മെത്രാപ്പൊലീത്ത– 27.07.1944, കാലം ചെയ്തത്– 01.09.1947
യൂഹാനോൻ മാർത്തോമ്മാ
ജനനം– 07.08.1892, എപ്പിസ്കോപ്പ– 30.12.1937 (യൂഹാനോൻ മാർ തിമോത്തിയോസ്), മെത്രാപ്പൊലീത്ത– 23.10.1947, കാലം ചെയ്തത്– 27.09.1976
അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത
ജനനം–10.04.1913, എപ്പിസ്കോപ്പ– 23.05.1953 (അലക്സാണ്ടർ മാർ തെയോഫിലോസ്), സഫ്രഗൻമെത്രാപ്പൊലീത്ത– 19.01.1974, മെത്രാപ്പൊലീത്ത– 23.10.1976, വലിയ മെത്രാപ്പൊലീത്ത– 23.10.1999, കാലം ചെയ്തത്– 11.01.2000
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത
ജനനം– 27.04.1918, എപ്പിസ്കോപ്പ– 23.05.1953, സഫ്രഗൻ മെത്രാപ്പൊലീത്ത– 09.05.1978, ഒഫിഷ്യേറ്റിങ് മെത്രാപ്പൊലീത്ത– 15.03.1999, മെത്രാപ്പൊലീത്ത– 23.10.1999, വലിയ മെത്രാപ്പൊലീത്ത– 02.10.2007
ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത
ജനനം– 27.06.1931, എപ്പിസ്കോപ്പ– 08.02.1975 (ജോസഫ് മാർ ഐറേനിയോസ്), സഫ്രഗൻ മെത്രാപ്പൊലീത്ത– 15.03.1999, മെത്രാപ്പൊലീത്ത– 02.10.2007, കാലം ചെയ്തത്– 18.10.2020
∙ സഫ്രഗൻ മെത്രാപ്പൊലീത്തമാർ
തോമസ് മാർ അത്തനാസിയോസ്
ജനനം– 26.05.1914, എപ്പിസ്കോപ്പ– 23.05.1953, സഫ്രഗൻ മെത്രാപ്പൊലീത്ത– 09.05.1978, കാലം ചെയ്തത്– 27.11.1984
സഖറിയാസ് മാർ തെയോഫിലോസ്
ജനനം– 29.08.1938, എപ്പിസ്കോപ്പ– 01.05.1980, സഫ്രഗൻ മെത്രാപ്പൊലീത്ത– 07.09.2004, കാലം ചെയ്തത്– 27.12.2015
ഗീവർഗീസ് മാർ അത്തനാസിയോസ്
ജനനം– 26.04.1944, എപ്പിസ്കോപ്പ– 09.12.1989, സഫ്രഗൻ മെത്രാപ്പൊലീത്ത– 02.10.2015, കാലം ചെയ്തത്– 18.04.2018
ഗീവർഗീസ് മാർ തിയഡോഷ്യസ്
ജനനം– 19.02.1949, എപ്പിസ്കോപ്പ– 09.12.1989, സഫ്രഗൻ മെത്രാപ്പൊലീത്ത– 12.07.2020.
∙ എപ്പിസ്കോപ്പമാർ
മാത്യൂസ് മാർ അത്തനാസിയോസ്
ജനനം– 07.06.1900, എപ്പിസ്കോപ്പ– 30.12.1937, കാലം ചെയ്തത്– 01.12.1973
ഈശോ മാർ തിമോത്തിയോസ്
ജനനം–25.11.1932, എപ്പിസ്കോപ്പ– 08.02.1975, കാലം ചെയ്തത്– 11.04.1988
∙ ഇപ്പോഴുള്ള എപ്പിസ്കോപ്പാമാർ (ബ്രാക്കറ്റിൽ സ്ഥാനമേറ്റ തീയതി)
യൂയാക്കിം മാർ കൂറീലോസ് (09.12.1989), ജോസഫ് മാർ ബർന്നബാസ്, തോമസ് മാർ തീമോത്തിയോസ്, ഐസക് മാർ ഫീലക്സീനോസ് (മൂവരും 02.10.1993), ഏബ്രഹാം മാർ പൗലോസ് (14.05.2005), മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ് (മൂവരും 13.08.2011)
English Summary: Installation of Dr Geevarghese Mar Theodosius as Marthoma Metropolitan