ലക്നൗ∙ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‍വാദി പാർട്ടി (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിച്ച് അഖിലേഷ് യാദവ്. ഇറ്റാവയിൽ മാധ്യമപ്രവര്‍ത്തകരോടു | Akhilesh Yadav | Shivpal Yadav | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‍വാദി പാർട്ടി (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിച്ച് അഖിലേഷ് യാദവ്. ഇറ്റാവയിൽ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് നിലവിലെ എസ്പി അധ്യക്ഷനായ അഖിലേഷ് യാദവ്, പിതൃസഹോദരനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതിന്റെ സൂചന നൽകിയത്. 

‘നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സമാജ്‍വാദി പാർട്ടി ചെറുകക്ഷികളുമായി ധാരണയുണ്ടാക്കും. എന്നാൽ വലിയ രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കില്ല. പ്രഗതിശീൽ സമാജ്‍വാദി പാർട്ടി ലോഹ്യ(പിഎസ്പിഎൽ)യെയും സഹകരിപ്പിക്കും. ജസ്വന്ത് നഗർ സീറ്റ് അവരുടെ നേതാവിന് മത്സരിക്കാൻ നൽകും. സർക്കാർ രൂപീകരിക്കുമ്പോൾ അദ്ദേഹത്തിന് ക്യാബിനറ്റ് പദവിയും നൽകും.’ – അഖിലേഷ് യാദവ് പറഞ്ഞു.

ADVERTISEMENT

പുതിയ പാർട്ടിയുണ്ടാക്കി മാറിയ ശിവ്പാൽ യാദവിനെ എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യമാക്കണമെന്നു കാട്ടി സമാജ്‍വാദി പാർട്ടി നൽകിയ അപേക്ഷ നേരത്തെ പിൻവലിച്ചിരുന്നു. ഇതിനു നന്ദി അറിയിച്ച് ശിവ്പാൽ യാദവ്, അഖിലേഷ് യാദവിനു കത്തയച്ചിരുന്നു. അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ശിവ്പാൽ യാദവ് സമാജ്‍വാദി പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചത്.

English Summary: Sinking differences, Akhilesh assures cabinet berth to uncle Shivpal, won't field contender against him