വാഷിങ്ടൻ ∙ അൽഖായിദ കമാൻഡറും അധികാര ശ്രേണിയിൽ രണ്ടാമനുമായ അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ (അബു മുഹമ്മദ് അൽ മസ്‍രി) വധിച്ചത് യുഎസ് ചാരസംഘടനയായ സിഐഎയും ഇസ്രയേലും സംയുക്തമായെന്നു റിപ്പോർട്ട്. കൊല്ലപ്പെട്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാൽ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ഭീകരപ്പട്ടികയിൽ ഇപ്പോഴുമുണ്ട് മസ്‍രി. | Israel | US | Al Qaeda | Abu Muhammad al-Masri | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ അൽഖായിദ കമാൻഡറും അധികാര ശ്രേണിയിൽ രണ്ടാമനുമായ അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ (അബു മുഹമ്മദ് അൽ മസ്‍രി) വധിച്ചത് യുഎസ് ചാരസംഘടനയായ സിഐഎയും ഇസ്രയേലും സംയുക്തമായെന്നു റിപ്പോർട്ട്. കൊല്ലപ്പെട്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാൽ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ഭീകരപ്പട്ടികയിൽ ഇപ്പോഴുമുണ്ട് മസ്‍രി. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ (74,54,03,000 രൂപ) ആണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎസിന്റെ നിർദേശപ്രകാരം ഇസ്രയേൽ ചാരന്മാർ മസ്‍രിയെ വധിച്ചതായി ന്യൂയോർക്ക് ടൈംസ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇറാനിൽ ഒളിവിൽ കഴിയുകയായിരുന്ന മസ്‌രിയും മകളും കഴിഞ്ഞ ഓഗസ്റ്റ് 7ന് ടെഹ്റാൻ നഗരപ്രാന്തത്തിൽ വാഹനമോടിച്ചു പോകുമ്പോള്‍ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം വെടിവച്ചുകൊല്ലുകയായിരുന്നു. മകൾ മറിയവും കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ADVERTISEMENT

1998ൽ ആഫ്രിക്കയിലെ 2 യുഎസ് എംബസികളിൽ ആക്രമണം നടത്തി ഇരുന്നൂറിലേറെ പേരെ കൊന്നതിനു പിന്നിൽ മസ്‍രിയായിരുന്നു. മസ്‍രിയുടെ മരണം അൽ ഖായിദ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു രാജ്യവും ഏറ്റെടുത്തിട്ടുമില്ല. ഓപ്പറേഷൻ ഏകോപിപ്പിച്ചത് ഇസ്രയേലികളാണെന്നു യുഎസ് ഉദ്യോഗസ്ഥൻ ഉറപ്പിച്ചു പറയുന്നു.

ഇസ്രയേലിന്റെയും അമേരിക്കയുടെയും ചാരസംഘടനകള്‍ കൃത്യമായ ആസൂത്രണത്തോടെയാണ് മസ്‌രിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതും കണ്ടെത്തിയതും. മസ്‌രിയെ എവിടെ കണ്ടെത്താനാകുമെന്നുള്ള വിവരങ്ങള്‍ നല്‍കിയത് യുഎസ് ഏജന്‍സികളാണ്. ഏതെക്കെ പേരുകളിലാണ് മസ്‌രി അറിയപ്പെടുന്നതെന്നും അവര്‍ കണ്ടെത്തിയിരുന്നു. 1998-ല്‍ കെനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ യുഎസ് എംബസി ആക്രമിച്ച ദിവസം തന്നെയാണു മസ്‌രിയെയും വധിക്കാന്‍ തിരഞ്ഞെടുത്ത്. എംബസി ആക്രമണത്തിനു പിന്നില്‍ മസ്‌രിയാണെന്ന സൂചനകളുണ്ടായിരുന്നു. 

ADVERTISEMENT

ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ പ്രത്യേക വിഭാഗമായ 'കിഡോണ്‍' ആണ് മസ്‌രിയെ വകവരുത്തുന്നതിന് നേതൃത്വം നല്‍കിയത്. മകള്‍ മറിയത്തെ നേതൃനിരയിലേക്കു കൊണ്ടുവരാണുള്ള നീക്കത്തിലായിരുന്നു മസ്‌രിയെന്ന വിവരത്തെ തുടര്‍ന്നാണ് മറിയത്തെയും ലക്ഷ്യമിട്ടത്. ഭര്‍ത്താവും ബിന്‍ ലാദന്റെ മകനുമായ ഹംസാ ബിന്‍ ലാദനെ കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ഏജന്‍സികള്‍ കൊലപ്പെടുത്തിയിരുന്നു.

എന്നാൽ മസ്‌രി വധിക്കപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ സിഐഎ, എഫ്ബിഐ, പെന്റഗൺ, വൈറ്റ് ഹൗസ്, ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ്, ഇന്റലിജൻസ് മന്ത്രാലയം എന്നിവ തയാറായില്ലെന്നാണു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ട് തള്ളി ശനിയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.

ADVERTISEMENT

രാജ്യത്ത് ഒരു അൽ ഖായിദ അംഗത്തിന്റെയും സാന്നിധ്യമില്ല. ഇറാനും ഇത്തരം സംഘങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന വ്യാജവിവരം മാധ്യമങ്ങൾക്കു ചോർത്തി നൽകി പ്രചരിപ്പിക്കാനാണു ശ്രമമെന്നും ഇറാൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം സ്വകാര്യ അൽ ഖായിദ ഫോറത്തിൽ മസ്‍രിയുടെ മരണത്തെപ്പറ്റിയുള്ള സന്ദേശം വരികയും വേഗത്തിൽ ഡിലീറ്റ് ചെയ്യുകയും ചെയ്തതായി, ഓൺലൈനിലെ ഭീകര പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന എസ്ഐടിഇ (സെർച്ച് ഫോർ ഇന്റർനാഷനൽ ടെററിസ്റ്റ് എൻറ്റിറ്റീസ്) ഇന്റലിജൻസ് ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തു.

രണ്ടു വർഷത്തോളമായി നേതാക്കളുടെ മരണം സമ്മതിക്കുന്നതിൽ അൽ ഖായിദ പരാജയമാണെന്നും സംഘടനയുടെ ദൗർബല്യം തിരിച്ചറിയപ്പെടുമെന്ന ഭയമാണു കാരണമെന്നും എസ്ഐടിഇ സ്ഥാപക റിത കാറ്റ്സ് പറഞ്ഞു. മസ്‍രിക്കെതിരായ ആക്രമണത്തെ മറയ്ക്കാൻ മറ്റൊരു കഥ കെട്ടിച്ചമയ്ക്കുകയാണ് ഇറാൻ ചെയ്തത്. അർധ ഔദ്യോഗിക വാർത്താ ഏജൻസി ഫാർസിന്റെ റിപ്പോർട്ട് പ്രകാരം ഹബീബ് ദൗദ് എന്ന ലബനീസുകാരനും മകൾ മറിയവും ബൈക്കിലെത്തിയ ആക്രമിയിൽനിന്നു വെടിയേറ്റു മരിച്ചു എന്നാണെന്ന് എസ്ഐടിഇ പറയുന്നു.

ചരിത്രാധ്യാപകനാണു മരിച്ചതെന്നു മറ്റ് ഇറാനിയൻ മാധ്യമങ്ങൾ പറയുന്നു. ഹബീബ് ദൗദ് 57കാരനായ മസ്‍രി തന്നെയാണെന്നാണ് അനൗദ്യോഗിക നിഗമനം. ഈജിപ്തിൽ ജനിച്ച മസ്‍രി, മുൻ പ്രഫഷനൽ സോക്കർ കളിക്കാരനാണ്. പിന്നീട് ഒസാമ ബിൻ ലാദന്റെ ഏറ്റവും വിശ്വസ്തരിലൊരാളായി. 1988ൽ സംഘടനയിൽ ചേർന്നു. മസ്‍രിയുടെ മകൾ മറിയത്തെ വിവാഹം ചെയ്തത്  ലാദന്റെ മകൻ ഹംസയാണ്. ഇയാളെ കഴിഞ്ഞവർഷം അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ പ്രദേശത്ത് യുഎസ് വകവരുത്തിയിരുന്നു. മസ്‍രി ഇല്ലാതായതിലൂടെ അൽ ഖായിദ കൂടുതൽ ദുർബലമായെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.

English Summary: Israel, Working With US, Killed Qaeda Deputy In Drive-By Attack: Report

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT