ന്യൂഡൽഹി∙ ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ, കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി ഉയർന്നുവരുന്ന വിപണികളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രത്തിൽ നിന്ന് അനുവാദം | Arvind Kejriwal | lockdown | Covid-19 | Covid-19 hotspots | Delhi | Delhi government | Centre government | coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ, കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രത്തിൽ നിന്ന് അനുവാദം തേടി. 200 അതിഥികൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിച്ച ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ 50 പേർക്ക് മാത്രം അനുമതി നൽകണമെന്ന് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിനോട് ആവശ്യപ്പെട്ടതായി കേജ്‌രിവാള്‍ പറഞ്ഞു.

‘കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണന മേഖലകളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ  കേന്ദ്രത്തിന്റെ അനുമതി തേടി. ദീപാവലി സമയത്ത്, പലരും മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും കാരണം വൈറസ് വളരെയധികം പടർന്നിട്ടുണ്ട്’–  അദ്ദേഹം പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായെങ്കിലും വീണ്ടും ലോക്ഡൗൺ പുനഃസ്ഥാപിക്കാൻ സാധ്യതയില്ലെന്നു തിങ്കളാഴ്ച ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേജ്‌രിവാളിന്റെ പരാമർശം.

ADVERTISEMENT

കഴിഞ്ഞ 24 മണിക്കൂറിനിടെ 3797 കേസുകളും 99 മരണങ്ങളുമാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതർ 4,89,202. ആകെ മരണം 7,713. ഇതുവരെ 4,41,361 പേർ രോഗമുക്തരായപ്പോൾ, 40,128 പേർ ചികിത്സയിലാണ്.

English Summary: Arvind Kejriwal seeks power from Centre to impose lockdown in markets with potential to be Covid-19 hotspots