കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു; വിവാദങ്ങൾക്കില്ലെന്ന് സിപിഎം
കോഴിക്കോട്∙ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് എല്‍ഡിഎഫ്. കോഴിക്കോട് കൊടുവള്ളി നഗരസഭയിലേക്കാണ് കാരാട്ട് ഫൈസലിനെ പ്രാദേശിക നേതൃത്വം സ്ഥാനാര്‍ഥിയായി | Kerala Local Body Election | Kerala Local Body Polls | Local Body Election 2020 | Local Elections Kozhikode | Kozhikode | Karat Faisal | LDF | OP Rasheed | CPM | Manorama Online

കോഴിക്കോട്∙ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് എല്‍ഡിഎഫ്. കോഴിക്കോട് കൊടുവള്ളി നഗരസഭയിലേക്കാണ് കാരാട്ട് ഫൈസലിനെ പ്രാദേശിക നേതൃത്വം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. വിവാദങ്ങള്ക്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. പകരം ഐഎന്‍എല്‍ നേതാവ് ഒ.പി.റഷീദിനെ മത്സരിപ്പിക്കും.
പി.ടി.എ.റഹീം, കാരാട്ട് റസാഖ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് കാരാട്ട് ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വിവാദവും ആളിക്കത്തി. കൊടുവള്ളിയില്‍ മാത്രമല്ല സംസ്ഥാനത്ത് ഉടനീളം കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം വിശദീകരിക്കേണ്ട സ്ഥിതി ഉണ്ടാകുമെന്ന് ഇടതുമുന്നണി വിലയിരുത്തി. സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ടു. ഒടുവില്‍ വിവാദങ്ങള്‍ ഒഴിവാക്കാനായി എല്‍ഡിഎഫ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൊടുവള്ളി സര്‍വീസ് കോ–ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഒ.പി.റഷീദ്. എന്നാല്‍ ഇത് എല്‍ഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ഥിയാണെന്നാണ് യുഡിഎഫ് ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പറമ്പത്തുകാവില്‍നിന്നാണ് ഫൈസല്‍ വിജയിച്ചത്. ഇത്തവണ അവിടെ വനിതാ സംവരണമായതോടെയാണ് ചുണ്ടപ്പുറം ഡിവിഷനില്‍ പരിഗണിച്ചത്. അതേസമയം, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സര രംഗത്ത് തുടരുമോയെന്ന കാര്യത്തില്‍ കാരാട്ട് ഫൈസല്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.
English Summary: CPM instructed to remove Karat Faisal from contesting the polls