പാലാരിവട്ടം അഴിമതിക്കേസ്: മുഹമ്മദ് ഹനീഷ് പത്താം പ്രതി
കൊച്ചി∙ പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷും പ്രതി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് (ആര്‍ബിഡിസികെ) എംഡി... Palarivattom Flyover Case, mohammed hanish, VK Ebrahimkunju

കൊച്ചി∙ പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷും പ്രതി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് (ആര്‍ബിഡിസികെ) എംഡി ആയിരിക്കെ വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നെന്നാണ് കേസ്. മറ്റു പ്രതികള്‍: കിറ്റ്കോ കണ്‍സല്‍ട്ടന്റുമായ എം.എസ്.ഷാലിമാര്‍, നിഷ തങ്കച്ചി, ബെംഗളൂരു നാഗേഷ് കണ്‍സല്‍റ്റന്‍സിയിലെ എച്ച്.എല്‍. മഞ്ജുനാഥ്, സോമരാജന്‍.
അതേസമയം, പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതിയുടെ മുന്നില്‍ വരും. ആരോഗ്യസ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഇബ്രാഹിം കുഞ്ഞ്.
റിമാന്‍ഡിലുള്ള 14 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കില്‍ മാത്രമേ മുന്‍ മന്ത്രിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് സാധിക്കൂ. ഇന്നലെ രാവിലെ വിജിലന്‍സ് അറസ്റ്റ് ചെയ്ത ഇബ്രാഹിം കുഞ്ഞിനെ ജഡ്ജി നേരിട്ട് ആശുപത്രിയില്‍ എത്തിയാണ് റിമാന്‍ഡ് ചെയ്തത്.
English Summary: Palarivattom Overbridge Scam - Industries Secretary Mohammed Hanish is the 10th accused