നവംബർ 19 ലോക ശുചിമുറി ദിനമാണ്. കേൾക്കുമ്പോൾ ചിരി തോന്നാം. കാര്യം സാധിക്കുന്നതിനും ദിനമോ! എന്നാൽ അതിപ്രാധാന്യമുള്ള, മനുഷ്യരാശിയെ മുഴുവൻ ബാധിക്കുന്ന ആഗോള പാരിസ്ഥിതിക പ്രശ്നത്തിന്റെ രൂക്ഷതയിലേക്കാണ് ഈ ദിനം മനുഷ്യശ്രദ്ധയെ ആകർഷിക്കുന്നത്. World Toilet Day, Safe Sanitation, Open Defecation, Sustainable Sanitation, Climate Change, Malayala Manorama, Manorama Online, Manorama News

നവംബർ 19 ലോക ശുചിമുറി ദിനമാണ്. കേൾക്കുമ്പോൾ ചിരി തോന്നാം. കാര്യം സാധിക്കുന്നതിനും ദിനമോ! എന്നാൽ അതിപ്രാധാന്യമുള്ള, മനുഷ്യരാശിയെ മുഴുവൻ ബാധിക്കുന്ന ആഗോള പാരിസ്ഥിതിക പ്രശ്നത്തിന്റെ രൂക്ഷതയിലേക്കാണ് ഈ ദിനം മനുഷ്യശ്രദ്ധയെ ആകർഷിക്കുന്നത്. World Toilet Day, Safe Sanitation, Open Defecation, Sustainable Sanitation, Climate Change, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 19 ലോക ശുചിമുറി ദിനമാണ്. കേൾക്കുമ്പോൾ ചിരി തോന്നാം. കാര്യം സാധിക്കുന്നതിനും ദിനമോ! എന്നാൽ അതിപ്രാധാന്യമുള്ള, മനുഷ്യരാശിയെ മുഴുവൻ ബാധിക്കുന്ന ആഗോള പാരിസ്ഥിതിക പ്രശ്നത്തിന്റെ രൂക്ഷതയിലേക്കാണ് ഈ ദിനം മനുഷ്യശ്രദ്ധയെ ആകർഷിക്കുന്നത്. World Toilet Day, Safe Sanitation, Open Defecation, Sustainable Sanitation, Climate Change, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 19 ലോക ശുചിമുറി ദിനമാണ്. കേൾക്കുമ്പോൾ ചിരി തോന്നാം. കാര്യം സാധിക്കുന്നതിനും ദിനമോ! എന്നാൽ അതിപ്രാധാന്യമുള്ള, മനുഷ്യരാശിയെ മുഴുവൻ ബാധിക്കുന്ന ആഗോള പാരിസ്ഥിതിക പ്രശ്നത്തിന്റെ രൂക്ഷതയിലേക്കാണ് ഈ ദിനം മനുഷ്യശ്രദ്ധയെ ആകർഷിക്കുന്നത്.

കോവിഡ്– 19 മഹാമാരിയുടെ ഏറ്റവും വലിയ സവിശേഷത ഒരേസമയം ലോകത്തെ മുഴുവൻ അതു നിശ്ചലമാക്കി എന്നതാണ്. ഇറ്റലിയിലും ജർമനിയിലും മനുഷ്യർ മരിച്ചു വീഴുന്നത്, നമ്മുടെ തൊട്ടയൽവക്കത്തു സംഭവിച്ച മരണത്തിനു തുല്യം ഹൃദയവേദനയോടെയും അസ്വസ്ഥതയോടെയും നാം കണ്ടു, 'സാനിറ്റൈസേഷൻ' എന്ന വാക്ക് ആഗോള മന്ത്രമായി ഉയർന്നുവന്ന കാലം. ലോകം വ്യക്തി ശുചിത്വത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞു. വ്യക്തി ശുചിത്വത്തെ കോവിഡ്–19 നെതിരായ ഒരേ ഒരു പടക്കോപ്പായി മുൻനിർത്തിയ ദിനങ്ങൾ. ഇപ്പോൾ ലോകം ശുചിത്വത്തെ നിർബന്ധമാക്കി, ജീവിത രീതി ആക്കി പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ആഗോള ശുചിത്വ സംവിധാനങ്ങൾ നേരിടാൻ പോകുന്ന പുതിയ പ്രതിസന്ധിയിലേക്കു ചൂണ്ടുവിരൽ നീട്ടി ലോക ശുചിമുറി ദിനം കടന്നുവരുന്നത്.

ADVERTISEMENT

ചരിത്രത്തിൽനിന്നു തുടങ്ങാം

ലോകത്താകമാനമുള്ള ശുചിത്വ സംവിധാനങ്ങളുടെ അപര്യാപ്തതയും അവ നേരിടുന്ന ഭീഷണിയെയും കുറിച്ചു ചർച്ച ചെയ്യാൻ 2001 നവംബർ 19 ന് സിംഗപ്പുരിൽ ലോക ശുചിമുറി ഉച്ചകോടി (World Toilet Summit) സംഘടിപ്പിക്കപ്പെട്ടു. വേൾഡ് ടോയ്‌ലറ്റ് ഓർഗനൈസേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഉച്ചകോടി നടത്തപ്പെട്ടത്. ഇന്ത്യ ഉൾപ്പെടെ പത്തു രാജ്യങ്ങളിൽ നിന്നായി 130 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുകയും ആഗോള ശുചിത്വ സംവിധാനങ്ങൾ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു.

ഇതിനു പിന്നാലെ 2013ൽ ആണ് നവംബർ 19 ലോക ശുചിമുറി ദിനമായി യുഎൻ അംഗീകരിച്ചത്. മനുഷ്യ സമൂഹത്തിന്റെ ആരോഗ്യത്തിന്, നിലനിൽപിനു ശുചിമുറി വളരെ പ്രാധാന്യമർഹിക്കുന്നു എന്ന് അന്ന് യുഎൻ വിലയിരുത്തി. ലോക ജനസഞ്ചയത്തിന്റെ അഞ്ചിൽ മൂന്നു പേർക്കും സുരക്ഷിതമായതും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ശുചിമുറി സംവിധാനങ്ങളുടെ അപര്യാപ്തത അനുഭവപ്പെടുന്നു എന്ന് യുഎൻ അഭിപ്രായപ്പെട്ടു.

പ്രതീകാത്മക ചിത്രം (Image Credit - Ole.CNX / Shutterstock)

സുരക്ഷിതവും ശാസ്ത്രീയവും ആരോഗ്യകരവുമായ ശുചിത്വ സംവിധാനങ്ങളുടെ പ്രാധാന്യം രാജ്യാന്തര തലത്തിൽ ചർച്ചയാക്കുവാനും അംഗരാജ്യങ്ങളുടെ പൊതുജനാരോഗ്യ മേഖലയിൽ പുതിയ നയ രൂപീകരണത്തിനും ഇതിലൂടെ യുഎന്നിനു സാധിച്ചു.

ADVERTISEMENT

ശുചിമുറി സംവിധാനങ്ങളും പൊതുജനാരോഗ്യവും

ഒരു മനുഷ്യന്റെ ആരോഗ്യത്തിനു പരമപ്രധാനമാണ് കുടിക്കുന്നതിനുള്ള ശുദ്ധജലം. രോഗാണുമുക്തവും രാസവസ്തുക്കൾ കലരാത്തതുമായ ശുദ്ധജലത്തിന്റെ ദൗർലഭ്യം ഇന്നു ലോകം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷ പ്രതിസന്ധിയാണ്. ലോകാരോഗ്യ സംഘടന നൽകുന്ന ചില കണക്കുകൾ തന്നെ ഞെട്ടിക്കുന്നതാണ്. 2025 ആകുമ്പോൾ ജനസംഖ്യയുടെ പകുതിയും ശുദ്ധജലം ലഭിക്കാത്തതുമൂലം രൂക്ഷമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും എന്ന് ലോകാരോഗ്യസംഘടന സ്ഥിതിവിവര കണക്കുകളുടെ പിൻബലത്താൽ അനുമാനിക്കുന്നു.

വർഷംതോറും മലിനജലം കുടിക്കുന്നതു മൂലമുണ്ടാകുന്ന വയറിളക്കം മൂലം ഏകദേശം 4,85,000 പേർ മരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ശുചിമുറി സംവിധാനങ്ങളുടെ കാര്യം വരുമ്പോൾ സ്ഥിതി കൂടുതൽ ആശങ്കാ ജനകമാകുന്നു. ലോകത്താകമാനം ഏകദേശം 63.7 കോടി ജനം തുറസ്സായ സ്ഥലത്തു മലമൂത്ര വിസർജനം ചെയ്യുന്നു എന്നാണ് കണക്ക്. ലോകത്തു കുറഞ്ഞത് 200 കോടി ജനങ്ങളുടെ കുടിവെള്ളം മനുഷ്യ വിസർജ്യത്താൽ മലിനമാണ്.

വേൾഡ് ടോയ്‌ലറ്റ് ഓർഗനൈസേഷന്റെ കണക്കുപ്രകാരം ലോക ജനസംഖ്യയുടെ 40% ത്തിനും ശാസ്ത്രീയമായ ശുചിമുറി സൗകര്യങ്ങളില്ല എന്നതു ഞെട്ടിക്കുന്ന യാഥാർത്ഥ്യവും.
മനുഷ്യ വിസർജ്യം കലർന്ന ജലം കുടിക്കുന്നതു വഴി മാരകമായ കോളറ, ടൈഫോയ്ഡ്, തുടങ്ങിയ എന്ററോപാത്തോജനിക്ക് (Enteropathogenic) ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുന്നതു കൂടാതെ രോഗകാരികളായ പരാദവിരകളും, പ്രോട്ടോസോവ (Protozoa) വർഗത്തിൽപെട്ട സൂക്ഷ്മ ഏകകോശ ജീവിക്കളും ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നു.

പ്രതീകാത്മക ചിത്രം (Image Credit - kenary820 / Shutterstock)
ADVERTISEMENT

തുടർച്ചയായുള്ള മലിനജലത്തിന്റെ ഉപയോഗം മൂലം 2017ൽ 220 ദശലക്ഷം പേർക്കു പരാദവിര മൂലമുള്ള ഷിസ്റ്റോസോമിയാസിസ് (Schistosomiasis) ബാധിച്ചിരുന്നു എന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു.

ഇത്തരത്തിൽ പെതുജനാരോഗ്യ സംവിധാനം വലിയ പ്രതിസന്ധികളിൽ ഉലയുന്ന ഈ കാലഘട്ടത്തിൽ തന്നെയാണ് യുഎൻ പുതിയ ചില പ്രതിസന്ധികളെ ഈ വർഷത്തെ ശുചിമുറി ദിനത്തിന്റെ സന്ദേശത്തിലൂടെ നമുക്കു കാണിച്ചു തരുന്നത്.

സുസ്ഥിര ശുചിത്വവും കാലാവസ്ഥാ വ്യതിയാനവും

“സുസ്ഥിര ശുചിത്വവും കാലാവസ്ഥാ വ്യതിയാനവും" എന്നതാണ് ഈ വർഷത്തെ ലോക ശുചിമുറി ദിനത്തിന്റെ സന്ദേശം. ശുചിത്വവും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ എന്താണ് ബന്ധം എന്നു നമുക്കു ചിന്തിച്ചു നോക്കാം.
രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുന്ന കാലഘട്ടത്തിലൂടെയാണ്. ലോക ജനത കടന്നു പോകുന്നത്.

മഴ മഹാപ്രളയമായി നദികളെ മാറ്റിത്തീർക്കുന്നതും മലയിടുക്കുകൾ തകർന്ന് ആളുകൾ അതിനുള്ളിൽ അകപ്പെട്ടു മരണപ്പെടുന്നതും രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ നേർചിത്രമായി ഇന്നു നമ്മുടെ കൺമുന്നിൽ ഉണ്ട്.
കടൽ നിരപ്പിനുണ്ടാകുന്ന ഉയർച്ച, രൂക്ഷമായ പ്രളയം തുടങ്ങിയ പ്രതിഭാസങ്ങൾ ശുചിമുറികെ തകർക്കുന്നതോടൊപ്പം തന്നെ മനുഷ്യ വിസർജ്യം ശേഖരിച്ചു വയ്ക്കുന്ന സെപ്റ്റിക് ടാങ്കുകളുടെ നിലനിൽപിനും മലിനജല ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ തകർച്ചയ്ക്കും ആഗോള തലത്തിൽ കാരണമായി മാറുന്നു.

സെപ്റ്റിക് ടാങ്കുകളുടെ ചോർച്ചയും തകർച്ചയും ഉപരിതല ജലത്തിന്റെ മലിനീകരണത്തിനു പുറമെ, ഭൂഗർഭ ജലത്തിന്റെ മലിനീകരണത്തിനും കാരണമാകുന്നു. 2020ൽ പ്രളയം 120 കോടി ജനത്തെ ബാധിച്ചിരുന്നു എങ്കിൽ 2050ൽ അത് 160 കോടി ജനത്തെ ബാധിക്കാം എന്നാണ് യുഎൻ കണക്ക്.

അത്തരം ഒരു മഹാ ജനസഞ്ചയത്തിന്റെ ശുചിത്വ സംവിധാനത്തിനുണ്ടാകാൻ സാധ്യതയുള്ള തകർച്ചയെ മുൻകൂട്ടിക്കണ്ട് വേണ്ട ആസൂത്രണ പ്രവർത്തനങ്ങൾ ഈ വർത്തമാന കാലഘട്ടത്തിൽ തന്നെ പ്രാവർത്തികമാക്കണമെന്നു ലോകരാജ്യങ്ങളെ ഓർമപ്പെടുത്തുന്നതാണ് ഈ വർഷത്തെ ലോക ശുചിമുറി ദിന സന്ദേശം. കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായി ലോകത്തിനു മുൻപിൽ നിൽക്കുമ്പോൾ, അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ആസൂത്രണ പ്രവർത്തനങ്ങൾ ഇനിയും ആഗോള തലത്തിൽ രൂപപ്പെടേണ്ടതുണ്ട്.

സെപ്റ്റിക് ടാങ്കുകളിൽ ശേഖരിക്കപ്പെട്ടു കിടക്കുന്ന ജലത്തെയും മാലിന്യത്തെയും ഒരു സാധ്യതയായി കണ്ട് ജലത്തിന്റെ പുനരുപയോഗവും മാലിന്യത്തിൽ നിന്ന് ഊർജത്തെ നിർമിച്ചെടുത്തും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ചെറുത്തുനിൽപ്പുകളുടെ ഭാഗമാവാം എന്നും ഈ ദിനത്തിലൂടെ യുഎൻ നമ്മെ ഓർമപ്പെടുത്തുന്നു.

English Summary: World Toilet Day 2020: All you need to know about history, significance and theme for this year